സ്ത്രീത്വത്തെ ഹനിക്കണമെന്ന ഉദ്ദേശ്യം: ബാലയ്ക്കെതിരെ മുൻഭാര്യയും മകളും നൽകിയ പരാതി പുറത്ത്

സ്ത്രീത്വത്തെ ഹനിക്കണമെന്ന ഉദ്ദേശ്യം: ബാലയ്ക്കെതിരെ മുൻഭാര്യയും മകളും നൽകിയ പരാതി പുറത്ത് | Bala Case

സ്ത്രീത്വത്തെ ഹനിക്കണമെന്ന ഉദ്ദേശ്യം: ബാലയ്ക്കെതിരെ മുൻഭാര്യയും മകളും നൽകിയ പരാതി പുറത്ത്

മനോരമ ലേഖകൻ

Published: October 14 , 2024 09:13 AM IST

1 minute Read

ബാല

നടൻ ബാലയ്ക്കെതിരെ ഭാര്യയും മകളും നല്‍കിയ പരാതിയുടെ പകർപ്പ് പുറത്ത്. ബാലയ്ക്കു പുറമെ രണ്ട് പേര്‍ക്കെതിരെ കൂടെ പരാതി നൽകിയിട്ടുണ്ട്. താരത്തിന്റെ മാനേജർ രാജേഷ് ആണ് രണ്ടാം പ്രതി, ഫിലിം ഫാക്ടറി എന്ന യൂട്യൂബ് ചാനലിന്റെ ഉടമ അനന്തകൃഷ്ണൻ മൂന്നാം പ്രതി.  പരാതിയെ തുടർന്ന് എറണാകുളം കടവന്ത്ര പൊലീസ് ബാലയെ പുലർച്ചെ വീട്ടിൽനിന്നും കസ്റ്റഡിയിൽ എടുത്തു.
പരാതിയുടെ പകർപ്പ് താഴെ കൊടുക്കുന്നു:

1-ാം പ്രതിക്ക്, ടിയാനിൽ നിന്നും വിവാഹമോചനം നേടിയ ആവലാതിക്കാരിയുടെയും, 12 വയസ്സുള്ള മകളുടെയും സ്ത്രീത്വത്തെ ഹനിക്കണമെന്നും പൊതു സമൂഹത്തിൽ അപകീർത്തിപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടിയും മകൾക്ക് നിയമപരമായി ലഭിക്കേണ്ട സംരക്ഷണത്തിനുള്ള അവകാശത്തെ ബോധപൂർവം അവഗണിച്ച് പ്രവർത്തിച്ചതിൽ വച്ച് മകൾക്ക് അകാരണമായ മാനസികമായും ശാരീരികമായും ഉള്ള ദുരിതം ഉളവാക്കുന്നതിന് ഇടയാക്കിയും ആവലാതിക്കാരിയുടെ അനിഷ്ടത്തെ അവഗണിച്ച് ആവലാതിക്കാരിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിരന്തരം നിരീക്ഷിച്ചും ആവലാതിക്കാരിയുടെയും മകളുടെയും അനിഷ്ടത്തെ അവഗണിച്ച് രണ്ടും മൂന്നും പ്രതികളുടെ ഒത്താശയോടുകൂടി ഇരുവരെയും ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും നിരന്തരം പിന്തുടർന്ന് നിരന്തരം പെയ്ഡ് അഭിമുഖങ്ങളും വിഡിയോയും അപ്‌ലോഡ് ചെയ്തും ഇരുവരെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുകയും ടിയാളുകളുടെ സ്ത്രീത്വത്തെ അപമാനിച്ച് ഇരുവർക്കും മാനഹാനിയും മനോവിഷമവും ഉണ്ടാക്കി വരുന്നതായ കാര്യത്തിന് പ്രതികൾ പരസ്പരം സഹായികളും ഉത്സാഹികളുമായി വർത്തിച്ച കാര്യം

സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

English Summary:
Bala Custody: What Role Did Manager, YouTube Channel Play? Complaint Details Revealed

7rmhshc601rd4u1rlqhkve1umi-list 4toc9i2p01s7bhl8fcpjq6gihn mo-entertainment-common-malayalammovienews mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version