നാം ദിൻ (വിയറ്റ്നാം): രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഇന്ത്യയും വിയറ്റ്നാമും 1-1 സമനിലയിൽ പിരിഞ്ഞു. എവേ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ 38-ാം മിനിറ്റിൽ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ പിഴവിലൂടെ സെൽഫ് ഗോൾ വഴങ്ങി പിന്നിലായി. ഒരു ഗോളിന്റെ കടവുമായി ആദ്യപകുതി അവസാനിപ്പിച്ച ഇന്ത്യക്കുവേണ്ടി 53-ാം മിനിറ്റിൽ ഫാറൂഖ് ചൗധരി സമനില നേടി. ഈ വർഷം ഒരു ജയം നേടാൻ സാധിച്ചില്ലെന്ന മാനക്കേടു മാറ്റാൻ ഇതുവരെ ഇന്ത്യൻ ടീമിനു സാധിച്ചില്ലെന്നതും ശ്രദ്ധേയം. നവംബർ 19ന് മലേഷ്യക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരം.
Source link