വെടി വച്ചത് നവരാത്രി പടക്കം പൊട്ടുമ്പോൾ

മുംബയ് : ബാബാ സിദ്ദിഖിയെ വധിക്കാൻ പ്രതികൾ മാസങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങളും വീടും ഓഫീസും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനായി കുർളയിൽ മാസം14,000 രൂപ വാടകയുള്ള വീട് എടുത്തു. രണ്ടാഴ്ച മുമ്പാണ് ഇവർക്ക് 9 എം.എം പിസ്റ്റലുകൾ കൈമാറിയത്.

പ്രതിഫലത്തിന്റെ അഡ്വാൻസായി 50,​000 രൂപ വീതം നൽകിയിരുന്നു. നവരാത്രി ഘോഷയാത്രയിൽ പടക്കങ്ങൾ പൊട്ടുന്നത് മറായാക്കിയായിരുന്നു വെടിവയ്പ്

രാഷ്‌ട്രീയ വിവാദം

ബാബാ സിദ്ദിഖി വൈ കാറ്റഗറി സുരക്ഷയുള്ള നേതാവായിട്ടും ആക്രമണം നടന്നതിൽ അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ക്രമസമാധാനം തകർന്നതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും എൻ. സി. പി നേതാവ് ശരദ്പവാറും ഉൾപ്പെടെ പ്രതിപക്ഷം ആരോപിച്ചു.

ബാബാസിദ്ദിഖി

മഹാരാഷ്‌ട്രയിലെ ജനകീയ നേതാവ്

മൂന്ന് തവണ ബാന്ദ്ര വെസ്റ്റ് കോൺഗ്രസ് എം.എൽ.എ ( 1999 -2014)​

2004 മുതൽ 2008 വരെ സഹമന്ത്രി

ഇക്കൊല്ലം ആദ്യം എൻ.സി. പിയിൽ ചേർന്നു

ലോറൻസ് ബിഷ്ണോയി

പഞ്ചാബ് സ്വദേശി, 31 വയസ്, ബിരുദധാരി

അച്ഛൻ ഹരിയാന പൊലീസ് കോൺസ്റ്റബിൾ ആയിരുന്നു

ഇപ്പോൾ തീഹാർ ജയിലിൽ

കൊലക്കുറ്റം ഉൾപ്പെടെ രണ്ട് ഡസൻ കേസുകൾ

പഞ്ചാബിലും ഹരിയാനയിലുമായി സംഘത്തിൽ 700 അംഗങ്ങൾ


Source link
Exit mobile version