SPORTS

തോറ്റു, ഇനി കാത്തിരിപ്പ്


ഷാർജ: ഐ​സി​സി 2024 ട്വ​ന്റി-20 വ​നി​താ ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍​വി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യോ​ട് ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ടി​യ ഇ​ന്ത്യ വെ​റും ഒ​മ്പ​ത് റ​ണ്‍​സി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തോ​ടെ സെ​മി ഫൈ​ന​ല്‍ ടി​ക്ക​റ്റി​നാ​യി ന്യൂ​സി​ല​ന്‍​ഡും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ഫ​ല​ത്തി​നാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കും. ന്യൂ​സി​ല​ന്‍​ഡ് ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ പു​റ​ത്താ​കും. ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രേ അ​വ​സാ​ന ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​പെ​ട്ട​താ​ണ് ഇ​ന്ത്യ​ന്‍ തോ​ല്‍​വി​ക്കു കാ​ര​ണം. ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ (47 പ​ന്തി​ല്‍ 54) പു​റ​ത്താ​കാ​തെ നി​ന്നു. സ്‌​കോ​ര്‍: ഓ​സ്‌​ട്രേ​ലി​യ 20 ഓ​വ​റി​ല്‍ 151/8. ഇ​ന്ത്യ 20 ഓ​വ​റി​ല്‍ 142/9.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കു തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​ടി​യേ​റ്റു. ബെ​ത് മൂ​ണി (2), ജോ​ർ​ജി​യ വ​റേ​ഹം (0) എ​ന്നി​വ​ർ സ്കോ​ർ​ബോ​ർ​ഡി​ൽ 17 റ​ൺ​സു​ള്ള​പ്പോ​ൾ പ​വ​ലി​യ​നി​ലെ​ത്തി. എ​ന്നാ​ൽ, ഓ​പ്പ​ണ​ർ ഗ്രേ​സ് ഹാ​രി​സ് ഒ​ര​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ചു. 41 പ​ന്തി​ൽ അ​ഞ്ച് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 40 റ​ൺ​സ് നേ​ടി​യ​ശേ​ഷ​മാ​ണ് ഗ്രേ​സ് ഹാ​രി​സ് മ​ട​ങ്ങി​യ​ത്.


Source link

Related Articles

Back to top button