KERALAMLATEST NEWS

കേരളകൗമുദി – നാഷണൽ ആയുഷ് മിഷൻ: ‘വേദാമൃതം 24’ ആയുർവേദ സെമിനാർ 29ന്

കൊല്ലം: കേരളകൗമുദിയുടെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ‘വേദാമൃതം 24’ എന്ന പേരിൽ ദേശീയ ആയുർവേദ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ആയുർവേദ ദിനമായ 29ന് കൊല്ലം സീ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് സെമിനാർ.

പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെയും ആയുഷ് ചികിത്സാ വിഭാഗങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ചികിത്സാസൗകര്യങ്ങൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് പ്രോഗാം മാനേജർ ഡോ. കെ.സി.അജിത്കുമാർ വിശദീകരിക്കും.

വിവിധ വിഷയങ്ങളിൽ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഡോ. എം.എസ്.ദീപ, മാഹി ഗവ. രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ദീപ്തി സുരേഷ്, ആരോഗ്യരക്ഷാമണി- വിഹാര ആയുർവേദ കോസ്‌മെറ്റോളജി സെന്ററിലെ സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് ഡോ. എച്ച്.എസ്.ദർശന, കരുനാഗപ്പള്ളി അമൃത ആയുർവേദ കോളേജിലെ ഡോ. വി.ശ്രീദേവി, ഡോ. പാർവതി ഉണ്ണിക്കൃഷ്ണൻ, യോഗ-ആയുർവേദ കൺസൾട്ടന്റും മോട്ടിവേഷണൽ സ്പീക്കറുമായ സൗമ്യ അജിൻ എന്നിവർ പ്രഭാഷണം നടത്തും.


Source link

Related Articles

Back to top button