ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എസ്സി ഡാറ്റാ സയൻസ് ആൻഡ് അനലെറ്റിക്സ് ബിരുദ കോഴ്സ്
കൊല്ലം: കേരളത്തിൽ ആദ്യമായി ബി.എസ്സി ഡാറ്റാ സയൻസ് ആൻഡ് അനലെറ്റിക്സ് മൂന്നുവർഷ ബിരുദകോഴ്സ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അദ്ധ്യയന വർഷം യു.ജി.സി അംഗീകാരത്തോടെ ആരംഭിക്കും.
മൂന്ന് സർട്ടിഫിക്കറ്റ് കോഴ്സുകളും തുടങ്ങും. ഐ.സി.ടി അക്കാഡമിയുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് ഇൻ സൈബർ സെക്യൂരിറ്റി, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗുമായി സഹകരിച്ച്
സർട്ടിഫിക്കറ്റ് ഇൻ മെഷീൻ ഇന്റലിജൻസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ആരംഭിക്കുന്നത്. കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള പോർട്ടൽ ഉടൻ ലഭ്യമാക്കും. ഓപ്പൺ യൂണിവേഴ്സിറ്റി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നവേളയിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പറഞ്ഞു.
നീറ്റ് യു.ജി മൂന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ്
ന്യൂഡൽഹി: നീറ്റ് യു.ജി മൂന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: mcc.nic.in.
യു.ജി.സി നെറ്റ് അന്തിമ ഉത്തര സൂചിക
ന്യൂഡൽഹി: യു.ജി.സി നെറ്റ് ജൂൺ 2024 പരീക്ഷയുടെ അന്തിമ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: ugcnet.nta.ac.in.
സാങ്കേതിക സർവകലാശാല:എം.ടെക് സ്പോട്ട് അഡ്മിഷൻ 16 ന്
തിരുവനന്തപുരം; എ.പി.ജെ അബ്ദുൾകലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ പഠന-ഗവേഷണ സ്കൂളുകളിൽ ഒഴിവു വന്ന ജനറൽ, സംവരണ സീറ്റുകളിലേക്കുള്ള മൂന്നാമത് സ്പോട്ട് അഡ്മിഷൻ 16 ന് നടക്കും. മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽ ടെക്നോളജി (മെക്കാനിക്കൽ), ഇൻഫ്രാസ്ട്രക്ച്ചർ എൻജി. ആൻഡ് മാനേജ്മെന്റ് (സിവിൽ), ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി (ഇലക്ട്രിക്കൽ ), എംബെഡഡ് സിസ്റ്റംസ് ടെക്നോളജിസ് (ഇലക്ട്രോണിക്സ്) എന്നീ സ്പെഷ്യലൈസേഷനുകളിലാണ് ഒഴിവുള്ളത്. സംവരണ സീറ്റുകളിലേക്ക് മതിയായ അപേക്ഷകരില്ലെങ്കിൽ ജനറൽ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. 16 ന് രാവിലെ 11 ന് ശ്രീകാര്യം അലത്തറ അമ്പാടിനഗറിലുള്ള സാങ്കേതികശാസ്ത്ര സർവകലാശാലയിൽ (കെ.ടി.യു) ഹാജരാകണം. ഫോൺ: 94957 41482, 97451 08232 .
ഓർമിക്കാൻ …
1. പി.ജി നഴ്സിംഗ്:- കേരള പി.ജി നഴ്സിംഗ് കോഴ്സുകളിലേക്ക് ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ 15-ന് മൂന്നിനകം അതത് കോളേജുകളിൽ പ്രവേശനം നേടണം.
2. സ്പോട്ട് അഡ്മിഷൻ:- തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക്/ ബി.ആർക്ക് സ്പോട്ട് അഡ്മിഷൻ 18-ന്. വെബ്സൈറ്റ്: www.cetlac.in.
3. സെറ്റ് 2025:- ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ( നോൺ വൊക്കേഷണൽ ) അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷയായ സെറ്റ്- 2025 -ന് 20 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പി ഒക്ടോബർ 30-നകം എൽ.ബി.എസ് സെന്ററിലേക്ക് അയയ്ക്കണം. www.lbscentre.kerala.gov.in.
Source link