തിരുവിതാംകൂർ ദേവസ്വം ബോർഡ്,​ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ

തിരുവനന്തപുരം: വിജയദശമിദിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ആദ്യക്ഷരം കുറിച്ചത് പതിനായിരത്തിലേറെ കുഞ്ഞുങ്ങൾ. വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ദേവിക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിച്ചു. സരസ്വതി മണ്ഡപത്തിൽ ദീപം തെളിച്ച ശേഷമാണ് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്. തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭചടങ്ങുകളുടെ ഭാഗമായുള്ള സംഗീതാരാധന ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ദേവസ്വം ബോർഡംഗം ജി.സുന്ദരേശന്റെ നേതൃത്വത്തിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ. തിരുവനന്തപുരം ആര്യശാല ദേവീക്ഷേത്രം,ചെന്തിട്ട ദേവീക്ഷേത്രം,ചെട്ടികുളങ്ങര ദേവിക്ഷേത്രം,മലയാലപ്പുഴ ദേവി ക്ഷേത്രം,ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടന്നു.

തു​ഞ്ച​ൻ​പ​റ​മ്പി​ൽ​ ​ആ​ദ്യ​ക്ഷ​രം​ ​കു​റി​ച്ച്
3000​ത്തി​ല​ധി​കം​ ​കു​രു​ന്നു​കൾ

തി​രൂ​ർ​:​ ​തു​ഞ്ച​ത്താ​ചാ​ര്യ​ന്റെ​ ​മ​ണ്ണി​ൽ​ ​ആ​ദ്യ​ക്ഷ​രം​ ​കു​റി​ച്ച് ​മൂ​വാ​യി​ര​ത്തി​ല​ധി​കം​ ​കു​രു​ന്നു​ക​ൾ.​ ​തി​രൂ​‌​ർ​ ​തു​ഞ്ച​ൻ​പ​റ​മ്പി​ൽ​ ​സ​ര​സ്വ​തി​ ​മ​ണ്ഡ​പ​ത്തി​ലും​ ​കൃ​ഷ്ണ​ശി​ലാ​ ​മ​ണ്ഡ​പ​ത്തി​ലു​മാ​ണ് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​ ​കു​രു​ന്നു​ക​ളെ​ ​വി​ജ​യ​ദ​ശ​മി​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​എ​ഴു​ത്തി​നി​രു​ത്തി​യ​ത്.​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ചി​നാ​രം​ഭി​ച്ച​ ​ച​ട​ങ്ങ് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​വ​രെ​ ​നീ​ണ്ടു.​ 21​ഓ​ളം​ ​സാ​ഹി​ത്യ​കാ​ര​ൻ​മാ​രും​ ​പ​ത്തോ​ളം​ ​പാ​ര​മ്പ​ര്യ​ ​എ​ഴു​ത്താ​ശ്ശാ​ൻ​മാ​രും​ ​വി​ദ്യാ​രം​ഭ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​സാ​ഹി​ത്യ​കാ​ര​ൻ​മാ​രാ​യ​ ​ആ​ല​ങ്കോ​ട് ​ലീ​ലാ​കൃ​ഷ്ണ​ൻ,​ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ,​കെ.​പി.​രാ​മ​നു​ണ്ണി,​ശ​ത്രു​ഘ്ന​ൻ,​​​മ​ണ​മ്പൂ​ർ​ ​രാ​ജ​ൻ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​ർ​ ​കു​ട്ടി​ക​ളെ​ ​എ​ഴു​ത്തി​നി​രു​ത്തി.​ ​ക​വി​യ​ര​ങ്ങും​ ​ക​വി​ക​ളു​ടെ​ ​അ​ര​ങ്ങേ​റ്റ​വും​ ​ന​ട​ന്നു.


Source link
Exit mobile version