തിരിച്ചുവരവിന് ഒാഹരി വിപണി
ബോട്ടം ഫിഷിംഗിനുള്ള അവസരം കാത്തിരിക്കാമെന്ന നിലപാടിൽ ബാധ്യതകൾ പണമാക്കുന്ന തിരക്കിലാണ് വിദേശ ഫണ്ടുകൾ. രാജ്യാന്തര പോർട്ട്ഫോളിയോ നിക്ഷേപകർ പണം പിൻവലിക്കാൻ മത്സരിച്ചപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ രണ്ടും കൽപ്പിച്ച് മുൻനിര ഓഹരികളിൽ കനത്ത വാങ്ങലുകൾ നടത്തി സൂചികയുടെ തകർച്ചയെ തടയാൻ കിണഞ്ഞ് ശ്രമിച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ മാർക്കറ്റ് നഷ്ടത്തിലെങ്കിലും തകർച്ചയുടെ ആക്കം ഒക്ടോബർ ആദ്യ വാരത്തെ അപേക്ഷിച്ച് കുറവാണ്. സെൻസെക്സ് 307 പോയിന്റും നിഫ്റ്റി 50 പോയിന്റും താഴ്ന്നു. പ്രതീക്ഷയിൽ നിക്ഷേപകർ കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ വരവിനായി കാത്തുനിൽക്കുകയാണ് വിപണി. ചൈന പലിശ കുറച്ചത് കൊറിയൻ കേന്ദ്ര ബാങ്കിനെയും ഈ വഴിക്ക് നീങ്ങാൻ പ്രേരിപ്പിക്കാം. നവംബറിൽ ചേരുന്ന യോഗത്തിൽ യു എസ് ഫെഡ് റിസർവ് വീണ്ടും പലിശ കുറയ്ക്കുമെന്ന വിലയിരുത്തൽ അമേരിക്കൻ നിക്ഷേപകർക്ക് ആവേശം പകരുന്നു. ഇതിനിടയിൽ ദീപാവലി സമ്മാനമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്കിൽ ഭേദഗതികൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. വാരാന്ത്യം അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി ഇൻഡക്സുകൾ കാഴ്ച്ചവച്ച റിക്കാർഡ് പ്രകടനം ഇന്ത്യൻ വിപണിയുടെ തിരിച്ചുവരവിന് അവസരം ഒരുക്കാം. പിന്നിട്ട പത്ത് വർഷങ്ങളിലെ ചരിത്രം വിലയിരുത്തിയാൽ ദസറാ, ദീപാവലി വേളയിൽ ഏഴ് തവണ താഴ്ന്ന റേഞ്ചിൽ നിന്നും സൂചിക തിരിച്ചുവരവ് കാഴ്ചവച്ചു. നിലവിൽ ഇന്ത്യയിൽ വിറ്റ് ചൈനയിൽ വാങ്ങുന്ന നയമാണ് വിദേശ ഫണ്ടുകൾ സ്വീകരിച്ചിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘർഷ സാധ്യതകളും കോർപറേറ്റ് റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങുമെന്ന സൂചനകളും ക്രൂഡ് ഓയിൽ വില ചൂടുപിടിക്കുന്നതുമെല്ലാം വിദേശ ഇടപാടുകാരെ വിൽപ്പനക്കാരാക്കി. പിന്നിട്ടവാരം അവർ 27,674.99 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 31,363.61 കോടി രൂപയുടെ നിക്ഷേപം നടത്തി.
രൂപയ്ക്ക് തകർച്ച വിദേശ ഓപ്പറേറ്റർമാർ രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ ഉത്സാഹിച്ചത് മൂല്യത്തകർച്ചയ്ക്ക് ഇടയാക്കി. രൂപ 83.97ൽ നിന്നും 84.08ലേക്ക് ദുർബലമായി. മുൻവാരം സൂചന നൽകിയതാണ് വിനിമയ നിരക്കിൽ ഇടിവിനുള്ള സാധ്യതയെക്കുറിച്ച്. സാങ്കേതികവശങ്ങൾ വീക്ഷിച്ചാൽ 84.19ലേക്കും 84.27ലേക്കും മൂല്യം ദുർബലമാകാം. രൂപയുടെ തളർച്ച കണക്കിലെടുത്താൽ കേരളത്തിൽ പവന് വില ഇനിയും ഉയരാം. വിപണിയിൽ ചാഞ്ചാട്ടം നിഫ്റ്റി മുൻവാരത്തിലെ 25,014ൽനിന്നും തുടക്കത്തിൽ 24,701 പോയിന്റിലേക്ക് തളർന്ന ശേഷം 25,230ലേക്ക് കയറി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 24,964 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 24,700-24,436ൽ താങ്ങുണ്ട്, ഇത് നിലനിർത്തിയാൽ നിഫ്റ്റി 25,229- 25,494 പോയിന്റിലേയ്ക്ക് തിരിച്ചു വരവ് നടത്താം. ഡെയ്ലി ചാർട്ടിൽ വിപണിയിൽ കരടികളുടെ സാന്നിധ്യം വ്യക്തം. സൂപ്പർ ട്രെന്റും പാരാബോളിക്കും വിൽപ്പനക്കാർക്ക് അനുകൂലമായതോടെ എംഎസിഡിയും ദുർബലാവസ്ഥയിലേക്ക് മുഖംതിരിച്ചു. അതേ സമയം മറ്റ് പല ഇൻഡിക്കേറ്റുകളും ഓവർ സോൾഡായത് താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപകരുടെ വരവിന് അവസരം ഒരുക്കാം. ബോംബെ സെൻസെക്സ് 81,688 പോയിന്റിൽനിന്നും ഒരവസരത്തിൽ 80,768ലേക്ക് താഴ്ന്ന ശേഷം 82,317ലേക്ക് തിരിച്ചു കയറിയെങ്കിലും പിന്നീട് 81,381ലേക്ക് ഇടിഞ്ഞു. വിൽപ്പന സമ്മർദം തുടർന്നാൽ സൂചിക 80,660- 79,939 റേഞ്ചിൽ സപ്പോർട്ട് കണ്ടത്താൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ സെൻസെക്സ് 82,209-83,037 പോയിന്റിലേക്ക് ഉയരാം. രാജ്യാന്തര സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2658 ഡോളറിൽനിന്നും 2602 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 2656ലാണ്. രണ്ടാഴ്ചകളായി വിപണി ക്ലോസിംഗ് വേളയിൽ ഈ റേഞ്ചിനെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്.

Source link