ഇൻസ്റ്റഗ്രാം വഴി പരിചയം, യുവാവിനെ തേടി കോലഞ്ചേരിയിൽ നിന്ന് 15കാരി വിജയവാഡയിലെത്തി, പിന്നാലെ പിടിയിൽ
എറണാകുളം: കോലഞ്ചേരിയിൽ നിന്ന് കാണാതായ 15കാരിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ നാലാം തീയതി മുതലാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദർ കുമാറിനെ (21) പൊലീസ് പിടികൂടി.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 15കാരിയെ കണ്ടെത്തിയത്. എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ വെെഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ച് യുവാവ് വിജയവാഡയിലെത്തിക്കുകയായിരുന്നു. പുലർച്ചെ എറണാകുളത്തേക്ക് ബസിൽ പോവുകയും അവിടെ നിന്ന് പെൺകുട്ടി തനിച്ച് ട്രെയിനിൽ യാത്ര ചെയ്ത് വിജയവാഡയിൽ എത്തിച്ചേരുകയുമായിരുന്നു. യാത്രക്കിടെ പെൺകുട്ടി സഹയാത്രക്കാരുടെ മൊബെെൽ വാങ്ങി യുവാവുമായി ആശയവിനിമയം നടത്തിയിരുന്നു. യുവാവിന്റെ നിർദ്ദേശപ്രകാരം ഫോൺ വീട്ടിൽ വച്ചാണ് പെൺകുട്ടി പോയത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്.
പെൺകുട്ടി അവിടെയെത്തിയപ്പോൾ യുവാവും തന്റെ മൊബെെൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. വാടക വീട്ടിൽ വച്ച് യുവാവ് പെൺകുട്ടിയെ നിരവധി തവണ ലെെെംഗികമായി ഉപദ്രവിച്ചിരുന്നു. പൊലീസ് സംഘം അപകടം നിറഞ്ഞ പ്രദേശത്ത് സാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ മോചിപ്പിച്ചതും പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചതും.
Source link