CINEMA

ഓഡിഷനിൽ തന്നെ അമ്പരപ്പിക്കുന്ന പ്രകടനം; ‘ആട്ടം’ നായികയുടെ വിഡിയോ പുറത്തു വിട്ട് ആനന്ദ് ഏകർഷി

ഓഡിഷനിൽ തന്നെ അമ്പരപ്പിക്കുന്ന പ്രകടനം; ‘ആട്ടം’ നായികയുടെ വിഡിയോ പുറത്തു വിട്ട് ആനന്ദ് ഏകർഷി | Aattam Audition Video | Anand Ekarshi | Zarin Shihab Audition Video

ഓഡിഷനിൽ തന്നെ അമ്പരപ്പിക്കുന്ന പ്രകടനം; ‘ആട്ടം’ നായികയുടെ വിഡിയോ പുറത്തു വിട്ട് ആനന്ദ് ഏകർഷി

മനോരമ ലേഖകൻ

Published: October 13 , 2024 11:47 AM IST

1 minute Read

സറിൻ ഷിഹാബിന്റെ ഓഡിഷൻ വിഡിയോ പുറത്തു വിട്ട് ആട്ടം സംവിധായകൻ ആനന്ദ് ഏകർഷി. ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയ സിനിമയാണ് ആട്ടം. ചിത്രത്തിലെ സറിൻ ഷിഹാബിന്റെ അഞ്ജലി കഥാപാത്രം ഏറെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയിരുന്നു. തിയറ്റർ ആർട്ടിസ്റ്റ് കൂടിയായ സറിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ആകർഷണങ്ങളിലൊന്ന്. 

സറിനെക്കുറിച്ച് സംവിധായകൻ ആനന്ദ് ഏകർഷി കുറിച്ചതിങ്ങനെ: “ഇതാണ് ആട്ടത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലേക്ക് നയിച്ച സറിൻ ഷിഹാബിന്റെ ഓഡിഷൻ വിഡിയോ. ക്യാമറയിൽ നിന്ന് നേരിട്ട് റെക്കോർഡ് ചെയ്തതിനാൽ ഓഡിയോ നിലവാരം മോശമാണ്, ക്ഷമിക്കുക. അഞ്ജലി സങ്കീർണ്ണമായ ഒരു കഥാപാത്രമായതിനാൽ, ഓഡിഷൻ ഒരു ചെറിയ ചിത്രമോ സീക്വൻസോ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അഭിനയത്തിന് ധാരാളം സാധ്യതകളുണ്ടാകണം, വൈവിധ്യമാർന്ന വികാരങ്ങളെ സ്പർശിക്കണം എന്നും ആഗ്രഹിച്ചു. ഞാൻ വിഭാവനം ചെയ്ത കൃത്യമായ മീറ്ററിലും സൂക്ഷ്മതയിലും സരിൻ പ്രകടനം കാഴ്ചവയ്ക്കുന്നത് കണ്ട് അത്ഭുതപെട്ടിരുന്നു, അതും വലിയ ചർച്ചകളോ തയ്യാറെടുപ്പുകളോ ഇല്ലാതെ. ഏകദേശം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഓരോ ഷോട്ടും ആവർത്തിച്ചു കൊണ്ട് ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത അഞ്ച് അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ വിനയ് ഫോർട്ട് കാണിച്ച അർപ്പണ ബോധവും പ്രഫഷണലിസവും എത്ര നന്ദി പറഞ്ഞാലും മതി വരാത്തതാണ്. ഒരു അഭിനേത്രി എന്ന നിലയിൽ സറിന്റെ അസാധ്യമായ പ്രതിഭ മലയാള സിനിമ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരം ഇന്റൻസ് ആയ അഭിനേതാക്കളെ നമുക്ക് കൂടുതൽ കൂടുതൽ ആവശ്യമാണ്.”

മികച്ച പ്രതികരണങ്ങളാണ് സറിന്റെ ഓഡിഷൻ വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ എന്നെ അദ്ഭുതപ്പെടുത്തിയ കലാകാരി’ എന്നായിരുന്നു നടനും തിയറ്റർ ആർടിസ്റ്റുമായ സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തത്. ആട്ടം ഇത്രയും ഗംഭീരമായതിനു കാരണം ഈ തിരഞ്ഞെടുപ്പ് പ്രക്രിയയാണെന്നാണ് മറ്റൊരാളുടെ കമന്റ്. 

ഫാമിലി മാൻ എന്ന വെബ്സീരീസിലൂടെയാണ് സറിൻ ഷിഹാബ് അഭിനയരംഗത്ത് എത്തുന്നത്. അതിന് മുൻപു ചെന്നൈയിൽ ഏഴു വർഷം നാടകങ്ങൾ ചെയ്തിട്ടുണ്ട് സറിൻ. ചെന്നൈയിലെ എൽവി പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിപ്ലോമ പ്രോജക്ടിന്റെ ഭാഗമായിരുന്നു.

English Summary:
Director Anand Ekarshi released audition video of Aattam female lead Zarin Shihab’s audition video.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-vinayforrt mo-entertainment-common-malayalammovienews vjlh0gpv36hk67mcvq5f02mqi f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-titles0-aattam mo-entertainment-movie-anandekarshi


Source link

Related Articles

Back to top button