KERALAMLATEST NEWS

പ്രശ്നമുണ്ടാക്കുന്ന കാട്ടാനകളെ പുനരധിവസിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: ജനവാസ മേഖലയിൽ പ്രശ്നമുണ്ടാക്കുന്ന കാട്ടാനകളെ പുനരധിവസിപ്പിക്കാനാണ് ആന പുനരധിവാസ കേന്ദ്രം സ്ഥാപിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കോട്ടൂരിൽ ആന പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്ത് മനുഷ്യ- വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനായി കുറ്റിച്ചൽ, വിതുര പ്രദേശങ്ങളിൽ സോളാർ ഫെൻസിംഗ്, കിടങ്ങുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. വിതുരയിൽ ഒരു കിലോമീറ്ററോളം സോളാർ ഫെൻസിംഗ് പൂർത്തീകരിച്ചു. അതിർത്തിയിൽ ആനക്കിടങ്ങുകളും വനത്തിനുള്ളിൽ തടയണകളും കുളങ്ങളും നിർമ്മിക്കുന്നത് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വനം വകുപ്പ് മേധാവി ഗംഗാസിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ, അഡിഷണൽ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർമാരായ ഡോ.എൽ.ചന്ദ്രശേഖർ, ഹണിന്ദ്രകുമാർ റാവു, ആന പുനരധിവാസ കേന്ദ്രം സ്‌പെഷ്യൽ ഓഫീസർ കെ.ജെ.വർഗീസ്, ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ, വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, എസ്.ഇന്ദുലേഖ, ജി.മണികണ്ഠൻ, പത്മ ശ്രീകുമാർ, വി.വിജുമോഹൻ, എസ്.മിനി തുടങ്ങിയവർ പ്രസംഗിച്ചു.


Source link

Related Articles

Back to top button