KERALAMLATEST NEWS

മുൻകൂർ ശമ്പളം: മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സെപ്തംബർ മാസത്തെ ശമ്പളം മുൻകൂറായി സെക്രട്ടേറിയറ്റിലെ നൂറിലധികം ജീവനക്കാർക്ക് ലഭിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലെ മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റി. എ.ഷഫീക്ക്, എസ്.സുധീർജോസ്, ടി.മധു എന്നിവരെ അച്ചടക്കനടപടിയുടെ ഭാഗമായി പണം കൈകാര്യം ചെയ്യാത്ത വിഭാഗത്തിലേക്കാണ് മാറ്റിയത്. ഷഫീക്കിനെ ആലപ്പുഴ സ്റ്റാമ്പ് ഡിപ്പോയിലേക്കും സുധീർജോസിനെ പത്തനംതിട്ട സ്റ്റാമ്പ് ഡിപ്പോയിലേക്കും മധുവിനെ കൊല്ലം സ്റ്റാമ്പ് ഡിപ്പോയിലേക്കുമാണ് മാറ്റിയത്.

ഇതേത്തുടർന്ന് സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലുണ്ടായ ഒഴിവിലേക്ക് ആർ.അശ്വതിയെ നിയമിച്ചു. ജോലി അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി എസ്.ആർ.സൈമയെ കഴക്കൂട്ടം സബ് ട്രഷറിയിലേക്കും പി.എസ്.അമ്പിളിയെ കൊല്ലം ജില്ലാട്രഷറിയിലേക്കും കെ.എസ്.ലാലസനെ ആലപ്പുഴ ജില്ലാട്രഷറിയിലേക്കും സ്ഥലംമാറ്റി നിയമിച്ചതായി ട്രഷറി ഡയറക്ടർ ഉത്തരവിറക്കി.


Source link

Related Articles

Back to top button