ജീവനക്കാരോട് പ്രതികാരം വെടിയണം

തിരുവനന്തപുരം:ജീവനക്കാരോടുള്ള പ്രതികാരമനോഭാവം സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് സംഘ് മുപ്പത്തിയെട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമോ, മതവിശ്വാസമോ പുറത്തുപറയാൻ ഹിന്ദുക്കളായ തൊഴിലാളികൾ ഭയപ്പെടുന്ന സാഹചര്യമാണ് .കൈയ്യിൽ ചരടോ നെറ്റിയിൽ കുറിയോ ഉള്ളവരോട് കമ്യൂണിസ്റ്റ് സർക്കാർ പ്രതികാര മനോഭാവം സ്വീകരിക്കുന്നു. .ജീവനക്കാർക്കൊപ്പം നിൽക്കേണ്ട കേരള അഡ്മിനിസ്‌ട്രേട്ടീവ് ട്രൈബുണൽ സർക്കാരിന്റെ ദാസ്യപ്പണിയെടുക്കുന്നുവെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.ട്രിവാൻഡ്രം ഹോട്ടലിൽ നടന്ന യോഗത്തിൽ എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവി അധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന അധ്യക്ഷൻ ശിവജി സുദർശൻ, ഫെറ്റോ ജനറൽ സെക്രട്ടറി പി.എസ്.ഗോപകുമാർ, തുടങ്ങിയവർ സംസാരിച്ചു.


Source link
Exit mobile version