കലോത്സവ മാന്വൽ പരിഷ്കാരം: മത്സരാർത്ഥിയില്ലാതെ അഞ്ചിനങ്ങൾ

തിരുവനന്തപുരം: സ്കൂൾതലമത്സരങ്ങൾ കഴിഞ്ഞശേഷം വിദ്യാഭ്യാസ വകുപ്പ് കലോത്സവങ്ങളുടെ മാന്വൽ പരിഷ്കരിച്ചതിനാൽ, പുതിയ അഞ്ചിനങ്ങളിൽ മത്സരാർത്ഥികളുണ്ടാവാൻ സാദ്ധ്യതയില്ല. ഉപജില്ലാ മത്സരങ്ങളും പലയിടത്തും പൂർത്തിയായിക്കഴിഞ്ഞു.
ഈ ഇനങ്ങൾക്ക് മാത്രമായി സ്കൂൾതല മത്സരം നടത്താമെന്ന് തീരുമാനിച്ചാലും ഗോത്രവർഗമേഖലകളിലെ നൃത്തരൂപങ്ങൾ
ആയതിനാൽ അവ പ്രചാരത്തിലുള്ള ചുരുക്കം ജില്ലകളിൽനിന്നേ മത്സരാർത്ഥികൾ ഉണ്ടാവൂ.
മറ്റു ജില്ലകളിലെ കുട്ടികൾക്ക് ശേഷിക്കുന്ന സമയത്തിനുള്ളിൽ പഠിച്ചെടുക്കാനാവില്ല. ഗോത്രവർഗകലകൾ പഠിപ്പിക്കുന്ന പരിശീലകരും കുറവാണ്.
വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതും വിനയായി. സ്കൂൾ തലത്തിൽ പഴയമാന്വൽ പ്രകാരം കൂടുതൽ ഇനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർന്നുള്ള മത്സരങ്ങളിൽ ചില ഇനങ്ങളിൽ നിന്ന്മാറി നിൽക്കേണ്ടിവരും.മാന്വൽ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നിട്ടില്ലെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു. കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തരുതെന്നും നടപടി അടിയന്തരമായി പിൻവലിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന സമിതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സ്കൂൾതലത്തിൽ പഴയപടി മത്സരം കഴിഞ്ഞതിനാൽ പുതിയ നിബന്ധന പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.
പുതിയ അഞ്ചിനങ്ങൾ
മംഗലംകളി (മാവിലരുടേയും മലവേട്ടുവരുടേയും മംഗലംകളി), പണിയനൃത്തം (പണിയരുടെ കമ്പളകളി/വട്ടക്കളി), മലപുലയ ആട്ടം (മലപുലയരുടെ ആട്ടം), ഇരുളനൃത്തം (ഇരുളരുടെ നൃത്തം അഥവാ ആട്ടം), പളിയനൃത്തം (പളിയരുടെ നൃത്തം)
ഇവ പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗോത്രവർഗവിഭാഗങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങളാണ്.
വെട്ടിക്കുറച്ച
അവസരങ്ങൾ
1.നിലവിലെ സ്‌കൂൾ കലോത്സവ മാന്വൽപ്രകാരം ജനറൽ ഇനങ്ങളിൽ ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാം. പുറമേ അറബി, സംസ്‌കൃതം എന്നിവ പഠിക്കുന്നവർക്ക് അവയിലെ സാഹിത്യോത്സവങ്ങളിലും പങ്കെടുക്കാം.
2. പുതിയ ഉത്തരവ് പ്രകാരം ജനറൽ വിഭാഗം, അറബി, സംസ്‌കൃതം എന്നിവ ഉൾപ്പെടെയാണ് ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നത്. പഴയതുപോലെ രണ്ട് ഗ്രൂപ്പിനങ്ങളിലും അവസരം കിട്ടും.
Source link