കുടുംബസമേതം അവധി ആഘോഷിച്ച് ആസിഫ് അലി

കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് ആസിഫ് അലി. ഭാര്യ സമ, മക്കളായ ആദം അലി, ഹയ എന്നിവരോടൊപ്പമുള്ള മനോഹരമായ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഒപ്പം ഏറെ കാത്തിരുന്ന കുടുംബവും രക്ഷപ്പെടുന്നു എന്ന് കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. സിനിമയുടെ ഇടവേളയിൽ കുടുംബസമേതം ആസിഫ് അലി യാത്ര പോകാറുണ്ട്. കരിയറിൽ ഏറ്റവും മികച്ച യാത്രയിലാണ് താരം. ഓണത്തിന് റിലീസ് ചെയ്ത ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം ആഗോളതലത്തിൽ 75 കോടി കടന്നു. ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്. കിഷ്‌കിന്ധാകാണ്ഡത്തിനു മുൻപ് റിലീസ് ചെയ്ത തലവനും മികച്ച നേട്ടം കൊയ്തു. പ്രീസ്‌റ്റിനു ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ആസിഫ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ ആണ് നായിക. നവാഗതനായ സേതുനാഥ് പദ്‌മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി പൂർത്തിയാക്കിയാണ് ആസിഫിന്റെ അവധി ആഘോഷം.
Source link