KERALAM

ഓംപ്രകാശ് കൊച്ചിയില്‍ ലഹരിപാര്‍ട്ടി നടത്തുന്നത് ആഡംബര ഫ്‌ളാറ്റുകളില്‍, ഉടമകള്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ക്കും ‘കമ്മീഷന്‍’

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പങ്കില്ലെന്ന് പൊലീസ്. ഗുണ്ടാ നേതാവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങള്‍ക്ക് പങ്കില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദത്യ പറഞ്ഞത്. കുണ്ടന്നൂരില്‍ ഓംപ്രകാശ തങ്ങിയ ഹോട്ടലില്‍ ശ്രനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നു.

രണ്ട് സിനിമാ തരങ്ങളേയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമാ താരങ്ങള്‍ക്ക് കേസില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടാളിയായ ഷിഹാസും കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്തിരുന്നു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കാന്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും തയ്യാറായിരുന്നുവെങ്കിലും പൊലീസ് ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതേസമയം, കൊച്ചിയിലെത്തിയാല്‍ ഓപ്രകാശ് താമസിക്കുന്ന വന്‍കിട സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വന്‍കിട ലഹരിസംഘങ്ങള്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും വേണ്ടിയാണ് ഓംപ്രകാശും സംഘവും സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത്.

കൊച്ചിയിലെ ആഡബര ഹോട്ടലുകള്‍ക്ക് പുറമേ ആഡംബര ഫ്‌ളാറ്റുകളിലും ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ലഹരി പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഫ്‌ളാറ്റ് ഉടമകള്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ക്കും നല്‍കാറുമുണ്ടെന്നും പൊലീസ് പറയുന്നു. ഇതില്‍ രണ്ടിടങ്ങളില്‍ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്ക്കും ഫ്‌ലാറ്റുകളുണ്ടെന്നും പൊലീസ് കണ്ടെത്തി.


Source link

Related Articles

Back to top button