KERALAMLATEST NEWS
സോൾട്ട് ആൻഡ് പെപ്പറിന് വിട നൽകി അജിത്ത്
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഗുഡ് ബാഡ് അഗ്ളി എന്ന ചിത്രത്തിലെ അജിത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡയ ഭരിക്കുന്നു. അജിത്തിന്റെ രണ്ട് ലുക്കിലുള്ള ചിത്രങ്ങളാണ് സംവിധായകൻ ആദിക് രവിചന്ദ്രൻ പുറത്തുവിട്ടത് – വെള്ള കോട്ടും ഷൂസുമണിഞ്ഞ് സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ളതാണ് അജിത്തിന്റെ ആദ്യ ചിത്രം. തല കറുപ്പിച്ച് ഒരു നീല ഷർട്ടും പാന്റുമിട്ട് സ്മാർട്ടായി അജിത്തിന്റെ മറ്റൊരു ചിത്രം.
ബില്ലാ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങങ്ങൾക്കുശേഷം അജിത്തിന്റെ ഏറ്റവും സ്റ്റൈലിഷായ ചിത്രങ്ങളാണ് ഗുഡ് ബാഡ് അഗ്ളിയിലേതെന്ന് ആരാധകർ. അജിത്ത് ആരാധകനാണ് ആദിക് രവിചന്ദ്രൻ.ആദിക് രവിചന്ദ്രൻ രചനയും നിർവഹിക്കുന്ന ഗുഡ് ബാഡ് അഗ്ളി മൈത്രി മൂവിമേക്കേഴ്സാണ് നിർമ്മാണം. പൊങ്കലിന് റിലീസ് ചെയ്യും. വിടായുയർച്ചി ആണ് അജിത്തിന്റെ മറ്റൊരു ചിത്രം. തൃഷ നായികയായി എത്തുന്നു.
Source link