അതിൽ കുറ്റബോധമില്ലെന്ന് ആരാധ്യ

നടിയും മലയാളി മോഡലുമായ ആരാധ്യദേവി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
”ഗ്ളാമർ റോളുകൾ ചെയ്യില്ലെന്ന് ഞാൻ പണ്ടു തീരുമാനമെടുത്തിരുന്നു. 22-ാം വ യസിൽ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോർത്ത് ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറും. ഒപ്പം ജീവിതാനുഭവങ്ങൾ ,നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദുഃഖമില്ല. കാരണം അത് അന്നത്തെ എന്റെ മാനസിക നില വച്ചു ഞാൻ പറഞ്ഞതാണ്.” ആരാധ്യ കുറിച്ചു. .ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിലൂടെ വൈറലായ താരമാണ് ആരാധ്യ ദേവി.
രാംഗോപാൽ വർമ്മയുടെ ഒരൊറ്റ ഫോട്ടോഷൂട്ടു ആരാധ്യ ദേവിയുടെ തലവര മാറ്റി . വൈകാതെ ആരാധ്യയെ നായികയാക്കി സാരി എന്ന പേരിൽ സിനിമയും രാഗോപാൽവർമ്മ പ്രഖ്യാപിച്ചു. ശ്രീലക്ഷ്‌മി എന്നാണ് 22 വയസുവരെ ആരാധ്യ ദേവിയുടെ പേര്. രാംഗോപാൽ വർമ്മയാണ് പുതിയ പേരിട്ടത്. സമൂഹമാദ്ധ്യമങ്ങളിൽ അതീവ ഗ്ളാമറസായ ചിത്രങ്ങൾ താരം പങ്കുവ യ്ക്കാറുണ്ട്.
Source link