WORLD

ഇസ്രയേലിനെ സഹായിച്ചാല്‍, പ്രത്യാഘാതം ഗുരുതരം; അറബ് ലോകത്തെ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍


ന്യൂഡല്‍ഹി: മധ്യപൂർവേഷ്യയിൽ നിലവിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രയേലിനെ സഹായിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറബ് ലോകത്തെ യു.എസ് സഖ്യകക്ഷികളോട് ഇറാന്‍. യുഎസ് സൈനികർക്ക് താവളമൊരുക്കുന്ന, ​എണ്ണശേഖരമുള്ള ​സമ്പന്ന ഗൾഫ് രാഷ്ട്രങ്ങളെയാണ് ഇറാൻ താക്കീത് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രദേശങ്ങളോ വ്യോമമേഖലയോ ഉപയോഗിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ഈ മാസം ആദ്യം ഇസ്രയേലിന് നേര ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയും പ്രധാന കമാൻഡർമാരും കൊല്ലപ്പെട്ടതാണ് ഇറാനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും റോക്കറ്റുകളും ഇസ്രയേല്‍ ആകാശത്തുവെച്ചുതന്നെ അയേൺ ഡോമുകള്‍ വച്ച് തകര്‍ത്തതിനാല്‍ വന്‍ അപകടം ഒഴിവായി.


Source link

Related Articles

Back to top button