WORLD
‘ഇന്ത്യ പുഞ്ചിരിയോടെ വലിയ നികുതി ചുമത്തുന്നു’; അധികാരത്തിലെത്തിയാൽ തിരിച്ച് ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്നത് വലിയ നികുതിയാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിലേയ്ക്ക് മടങ്ങിയെത്തിയാൽ തിരിച്ചും ഉയർന്ന നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിൻ്റെ പരാമർശം. ഡെട്രോയിറ്റിൽ നടന്ന സാമ്പത്തിക നയപ്രസംഗത്തിലാണ് നികുതി ചുമത്തലിനെക്കുറിച്ച് ട്രംപ് വിശദീകരിച്ചത്. അമേരിക്കയെ വീണ്ടും വലിയൊരു സാമ്പത്തിക ശക്തിയാക്കാനുള്ള തൻ്റെ പദ്ധതിയുടെ പ്രധാനഘടകം നികുതി ചുമത്തലാണെന്നും ട്രംപ് പറഞ്ഞു. അമേരിക്ക പൊതുവെ നികുതി ചുമത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
Source link