അക്ഷര വെളിച്ചം പകരാൻ കേരള കൗമുദി , വിദ്യാരംഭം നാളെ
തിരുവനന്തപുരം: കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷര വെളിച്ചം പകരാൻ കേരളകൗമുദി. വിജയദശമി ദിനമായ നാളെയാണ് വിദ്യാരംഭം. കേരളകൗമുദിയും പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്രകമ്മിറ്റിയും സംയുക്തമായി നടത്തുന്ന വിദ്യാരംഭചടങ്ങിൽ ക്ഷേത്ര മേൽശാന്തി കണ്ണൻപോറ്റി, അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ന്യൂറോ വിദഗ്ദ്ധൻ ഡോ. മാർത്താണ്ഡപിള്ള, ഭിന്നശേഷി മുൻ കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനുമായ എം.ആർ. തമ്പാൻ എന്നിവർ ആചാര്യസ്ഥാനം വഹിക്കും.
കേരളകൗമുദിക്ക് സമീപം പുത്തൻകോവിൽ ഭഗവതി ക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. രാവിലെ 7.30ന് ടോക്കൻ വിതരണം ആരംഭിക്കും. 8ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.9ന് ചടങ്ങുകൾ അവസാനിക്കും.
ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് കേരളകൗമുദി കൈനിറയെ സമ്മാനങ്ങളും നൽകും. എഴുത്തിനിരുത്തുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ പ്രിന്റെടുത്ത് സൗജന്യമായി നൽകുന്നത് പാരമൗണ്ട് സ്റ്റുഡിയോ ആണ്. ഫോൺ: 9946108304.
Source link