തിരുവനന്തപുരം: കാറിൽ യാത്ര ചെയ്യുന്ന 14 വയസിനു താഴെ പ്രായമുളള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചൈൽഡ് സീറ്റ് സജ്ജീകരിച്ചില്ലെങ്കിൽ പിഴയീടാക്കാനുളള ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശം നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേശ്കുമാർ.
2019 ലെ മോട്ടോർ വാഹന നിയമത്തിൽ സുരക്ഷയ്ക്കായി ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും കേരളത്തിൽ അത് നടപ്പാക്കണമെന്ന് നിർബന്ധമായി പറഞ്ഞിട്ടില്ല. ട്രാൻസ്പോർട്ട് കമ്മിഷണർ കൂടിയാലോചന നടത്തിയിട്ടല്ല നിർദ്ദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ ചൈൽഡ് സീറ്റുകൾ സുലഭമല്ല. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നവർ പിൻസീറ്റുകളിൽ ഇരിക്കുന്നതാണ് നല്ലത്. ചെറിയ കുട്ടികൾക്കുള്ള ഹെൽമറ്റുകൾ വിപണിയിൽ ലഭ്യമാണ്. സുരക്ഷിത യാത്രയെ കുറിച്ചുള്ള ബോധവത്കരണമാണ് വേണ്ടതെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
Source link