ചാവേര്‍ ആക്രമണങ്ങൾ പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിന്‍വർ


ടെല്‍ അവീവ്: ചാവേര്‍ സ്ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിൻവർ. 20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രമാണിത്. ഇസ്രയേലുമായുള്ള സംഘര്‍ഷം തീവ്രമായ സാഹചര്യത്തില്‍ ഹമാസ് കമാൻഡര്‍മാര്‍ക്ക് യഹിയ നിര്‍ദ്ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 2000-കളുടെ തുടക്കത്തില്‍ ഹമാസിന്റെ വലിയ തന്ത്രമായിരുന്നു ചാവേര്‍ സ്ഫോടനങ്ങള്‍. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന് ആശങ്കയിലാണ് പിന്നീട് ഇതവസാനിപ്പിച്ചത്. 2024 ജൂലായില്‍ ഇറാനില്‍ നടന്ന ബോംബാക്രമണത്തില്‍ മുന്‍ നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണശേഷമാണ് യഹിയ സിൻവർ ഹമാസിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തുത്. സിൻവർ സ്ഥാനമെടുത്തതിന് ശേഷം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിനിര്‍ണായകമായ തീരുമാനമാണിത്.


Source link

Exit mobile version