എസ്.ഐ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത് 

കാസർകോട് : ഉപജീവനമാർഗമായ ഓട്ടോ വിട്ടുനൽകാത്തതിനെ തുടർന്ന് ഡ്രൈവർ അബ്ദുൾസത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ മുൻ കാസർകോട് ടൗൺ എസ്.ഐ പി. അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിക്കുന്ന ദൃശ്യവും പുറത്ത്. യാത്രക്കാർ നൽകിയ പരാതിയിൽ ഓട്ടോയിൽ നിന്ന് പുറത്തിറക്കി ഡ്രൈവറായ നൗഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ എസ്. ഐയെ ഉത്തരമേഖല ഡി.ഐ.ജി സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

നൗഷാദിനെ എസ്.ഐ അനൂപ് ഓട്ടോയിൽനിന്നു വലിച്ചിറക്കുകയും മർദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്നതാണ് ഈ സംഭവം. സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടശേഷം ഫോൺ എടുക്കാനായി പുറത്തുനിറുത്തിയ ഓട്ടോറിക്ഷയിൽ എത്തിയപ്പോഴായിരുന്നു എസ്.ഐയുടെ പരാക്രമം. ഇങ്ങനെ പിടിച്ചു വലിക്കാൻ താൻ കഞ്ചാവ് കേസിലെ പ്രതിയോ കൊലക്കേസ് പ്രതിയോ അല്ലല്ലോ എന്ന് ഡ്രൈവർ നൗഷാദ് എസ്.ഐയോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എസ്.ഐക്കെതിരെ നൗഷാദ് പൊലീസ് കംപ്ലെയിന്റ് സെല്ലിൽ പരാതിയും നൽകിയിട്ടുണ്ട്.

ഐ.​എ​ച്ച്.​ആ​ർ.​ഡി​:​ ​വി.​എ.​ ​അ​രു​ൺ​കു​മാ​റി​ന്
നി​ശ്ചി​ത​യോ​ഗ്യ​ത​യി​ല്ലെ​ന്ന് ​എ.​ഐ.​സി.​ടി.ഇ

കൊ​ച്ചി​:​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​മ​ക​ൻ​ ​ഡോ.​ ​വി.​എ.​ ​അ​രു​ൺ​കു​മാ​റി​ന് ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കാ​നു​ള്ള​ ​നി​ശ്ചി​ത​യോ​ഗ്യ​ത​ക​ൾ​ ​ഇ​ല്ലെ​ന്ന് ​ഓ​ൾ​ ​ഇ​ന്ത്യ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ.​ ​അ​രു​ൺ​കു​മാ​റി​ന്റെ​ ​നി​യ​മ​നം​ ​ചോ​ദ്യം​ചെ​യ്ത് ​ഡോ.​ ​വി​നു​ ​തോ​മ​സ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​എ.​ഐ.​സി.​ടി.​ഇ​ ​സ്റ്റാ​ൻ​ഡിം​ഗ് ​കോ​ൺ​സ​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​മ​റു​പ​ടി​യാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.
വി.​എ.​ ​അ​രു​ൺ​കു​മാ​റി​ന് ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ഡ​യ​റ​ക്ട​റു​ടെ​ ​അ​ധി​ക​ച്ചു​മ​ത​ല​ ​ന​ൽ​കി​ 2023​ ​ജൂ​ൺ​ 3​ന് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​പൂ​ർ​ണ​ചു​മ​ത​ല​ ​ന​ൽ​കു​ന്ന​വി​ധം​ ​സ്പെ​ഷ്യ​ൽ​ ​റൂ​ൾ​സി​ൽ​ ​പ​റ​യു​ന്ന​ ​യോ​ഗ്യ​ത​ക​ൾ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യു​ക​യു​മു​ണ്ടാ​യി.​ ​ഈ​ ​ഉ​ത്ത​ര​വു​ക​ൾ​ ​റ​ദ്ദാ​ക്കി​ ​അ​രു​ൺ​കു​മാ​റി​നെ​ ​നീ​ക്ക​ണ​മെ​ന്നും​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​ഡ​യ​റ​ക്ട​റെ​ ​നി​യ​മി​ക്കും​വ​രെ​ ​യോ​ഗ്യ​ത​യു​ള്ള​ ​അ​ക്കാ​ഡ​മീ​ഷ്യ​ന് ​ചു​മ​ത​ല​ ​കൈ​മാ​റ​ണ​മെ​ന്നു​മാ​ണ് ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.​ ​ഹ​ർ​ജി​ 23​ന് ​ഹൈ​ക്കോ​ട​തി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.

സ​​​ത്യ​​​ൻ​​​ ​​​പു​​​ര​​​സ്‌​​​കാ​​​രം​ലാ​​​ലി​​​നും
അ​​​പ​​​ർ​​​ണ​​​ ​​​ബാ​​​ല​​​മു​​​ര​​​ളി​​​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​ക​​​ൾ​​​ച്ച​​​റ​​​ൽ​​​ ​​​ഫോ​​​റ​​​ത്തി​​​ന്റെ​​​ ​​​സ​​​ത്യ​​​ൻ​​​ ​​​പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ​​​ന​​​ട​​​നും​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ​​​ ​​​ലാ​​​ൽ,​​​ ​​​ന​​​ടി​​​ ​​​അ​​​പ​​​ർ​​​ണ​​​ ​​​ബാ​​​ല​​​മു​​​ര​​​ളി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​അ​​​ർ​​​ഹ​​​രാ​​​യി.​​​ 25,000​​​ ​​​രൂ​​​പ​​​യും​​​ ​​​ഫ​​​ല​​​ക​​​വും​​​ ​​​അ​​​ട​​​ങ്ങു​​​ന്ന​​​ ​​​പു​​​ര​​​സ്‌​​​കാ​​​രം​​​ ​​​ന​​​ട​​​ൻ​​​ ​​​സ​​​ത്യ​​​ന്റെ​​​ 112​​​-ാം​​​ ​​​ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ​​​ ​​​ന​​​വം​​​ബ​​​ർ​​​ 9​​​ന് ​​​വൈ​​​കി​​​ട്ട് 3.30​​​ന് ​​​സ​​​ത്യ​​​ൻ​​​ ​​​സ്മാ​​​ര​​​ക​​​ ​​​ഹാ​​​ളി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ച​​​ട​​​ങ്ങി​​​ൽ​​​ ​​​മ​​​ന്ത്രി​​​ ​​​വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ ​​​സ​​​മ്മാ​​​നി​​​ക്കും.​​​ ​​​ജൂ​​​റി​​​ ​​​അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​ ​​​വി.​​​ആ​​​ർ.​​​ ​​​ഗോ​​​പി​​​നാ​​​ഥ്‌,​​​ ​​​ബാ​​​ലു​​​ ​​​കി​​​രി​​​യ​​​ത്ത്,​​​ ​​​ക​​​ൾ​​​ച്ച​​​റ​​​ൽ​​​ ​​​ഫോ​​​റം​​​ ​​​പ്ര​​​സി​​​ഡ​​​ന്റ്‌​​​ ​​​എ.​​​ ​​​ജോ​​​ൺ​​​ ​​​മ​​​നോ​​​ഹ​​​ർ,​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​റോ​​​ബ​​​ർ​​​ട്ട്‌​​​ ​​​ഫ്രാ​​​ൻ​​​സി​​​സ്,​​​ ​​​ട്ര​​​ഷ​​​റ​​​ർ​​​ ​​​സ്റ്റാ​​​ലി​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.


Source link
Exit mobile version