ഇന്നത്തെ നക്ഷത്രഫലം, 12 ഒക്ടോബർ 2024
ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തികപരമായി സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് മത്സരവിജയം ലഭിയ്ക്കും. ദാമ്പത്യജീവിതം സന്തോഷകരമാകുന്ന രാശിക്കാരുമുണ്ട്. ചില രാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭത്തിന് വഴി തെളിയും. സമൂഹത്തിൽ പ്രശസ്തി വർധിക്കുന്ന കൂറുകാരുണ്ട്. ചിലർക്ക് വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങി നല്ല ആലോചനകൾ വന്നു തുടങ്ങും. കുടുംബ പ്രശ്നങ്ങൾ ഇന്നോടെ തീരുന്ന രാശിക്കാരുമുണ്ട്. പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെ? വിശദമായി വായിക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മറ്റുള്ളവരെ സഹായിക്കുന്നത് വഴി സന്തോഷം നേടും. എന്നാൽ നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായാണ് ഇത്തരം സഹായങ്ങൾ ചെയ്യുന്നതെന്ന് ആളുകൾ തെറ്റിദ്ധരിച്ചേക്കാം. ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എതിരാളികൾ നിങ്ങൾക്കെതിരെ നീക്കം നടത്താനിടയുണ്ട്. സൂക്ഷിക്കുക. സാമൂഹികവും മതപരവുമായ പരിപാടികളിൽ സജീവമായി പങ്കെടുക്കും. ഇത് നിങ്ങൾക്ക് തീർച്ചയായും ഗുണം ചെയ്യും. സന്താനങ്ങളുടെ ബന്ധപ്പെട്ട് നിരാശാജനകമായ വാർത്തകൾ ഉണ്ടായേക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)മതപരമായ ചടങ്ങുകളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവുകളും ഏറും. ചില കുടുംബാംഗങ്ങൾ ഇന്ന് ചില ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. അവ നിറവേറ്റാൻ ഇന്ന് നിങ്ങൾ പരമാവധി ശ്രമിക്കും. വൈകുന്നേരം ചില മംഗളകരമായ ചടങ്ങുകളുടെ ഭാഗമാകാനിടയുണ്ട്. അവിവാഹിതരായ ആളുകൾക്ക് നല്ല വിവാഹാലോചന വന്നേക്കാം. ചില കുടുംബാംഗങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കാൻ സാധ്യതയുണ്ട്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)പങ്കാളിയെ ആശ്ചര്യപ്പെടുത്താൻ എന്തെങ്കിലും സമ്മാനമോ പരിപാടിയോ സംഘടിപ്പിക്കാനിടയുണ്ട്. ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പിതാവിന്റെ ഇടപെടലിലൂടെ ഏറെ നാളായി ആഗ്രഹിച്ചിരുന്ന വിലപിടിപ്പുള്ള ഒരു വസ്തു സ്വന്തമാക്കാൻ സാധിച്ചേക്കും. ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. സർക്കാർ ജോലിക്കാർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. വൈകുന്നേരം പ്രിയപ്പെട്ട ഒരാളെ അവിചാരിതമായി കാണാനിടയാകും. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസവും മനോവീര്യം വർധിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)അപ്രതീക്ഷിതമായി വലിയൊരു തുക കയ്യിൽ വന്നുചേരാൻ സാധ്യതയുണ്ട്. ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന പല ജോലികളും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ് മെച്ചപ്പെടുത്താൻ ആവിഷ്കരിച്ച പദ്ധതികളിലൂടെ നേട്ടം ഉണ്ടാകും. സുപ്രധാനമായ ഒരു തീരുമാനവും തിടുക്കത്തിൽ എടുക്കാതിരിക്കുക. പെട്ടന്നുള്ള തീരുമാനങ്ങൾ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. വൈകുന്നേരം കുടുംബത്തോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങം രാശിക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം പ്രതീക്ഷിക്കാം. എന്നാൽ സ്ഥിരാവരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് അമിത ജോലിഭാരം അനുഭവപ്പെടാനിടയുണ്ട്. ഇതുമൂലം കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവിടാൻ സാധിച്ചെന്ന് വരില്ല. ഇത് കുടുംബത്തിൽ അസ്വാരസ്യം ഉണ്ടാക്കിയേക്കാം. അതേസമയം കുടുംബാംഗങ്ങൾ തമ്മിൽ സംസാരിച്ച് സന്താനങ്ങളുടെ ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)തൊഴിൽ രംഗത്ത് നിങ്ങൾക്ക് എതിരാളികൾ ഉണ്ടാകാനും അവർ നിങ്ങളുടെ വീഴ്ച ആഗ്രഹിച്ച് ചില നീക്കങ്ങൾ നടത്താനും സാധ്യതയുണ്ട്. ദാമ്പത്യം നയിക്കുന്നവർക്ക് ഇന്ന് പൊതുവെ സന്തോഷകരമായ ദിവസമായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് ഇന്ന് ഗുണകരമായ വാർത്തകൾ ലഭിച്ചേക്കാം. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കാനിടയുണ്ട്. പങ്കാളിയുടെ പിന്തുണയോടെ ഭാവിയിൽ ഗുണകരമാകുന്ന ഒരു സുപ്രധാന തീരുമാനം എടുത്തേക്കാം.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ചില പ്രത്യേക നേട്ടങ്ങൾ കൈവരിക്കാനാകും. ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. എന്നാൽ ഇക്കൂട്ടർക്ക് ഇന്ന് അലച്ചിൽ കൂടുതലായിരിക്കും. കാലാവസ്ഥയിലെ മാറ്റങ്ങൾ ആരോഗ്യത്തെയും മോശമായി ബാധിക്കാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായേക്കും. ഏത് ബന്ധത്തിലും പരസ്പര വിശ്വാസവും സ്നേഹവും വളർത്തിയെടുക്കാൻ ശ്രദ്ധിക്കുക.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)തൊഴിൽ രംഗത്ത് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങൾ പലതും നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ചില സഹപ്രവർത്തകരുമായി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വളരെ കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർധിക്കും. വൈകുന്നേരം ചില ബന്ധുക്കളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനു രാശിക്കാർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. വ്യക്തിപരമോ തൊഴിൽ സംബന്ധമോ ആയ തീരുമാനങ്ങൾ ശ്രദ്ധയോടെ കൈക്കൊണ്ടാൽ അത് നിങ്ങൾക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ചില ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുന്നതനാണ് നല്ലത്. കാരണം ഇത് ഭാവിയിൽ നിങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ചേക്കാം. ചില ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി കുറച്ചധികം പണം ചെലവഴിച്ചേക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ഇന്ന് സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും, അതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എല്ലാ അഭിലാഷങ്ങളും എളുപ്പത്തിൽ നിറവേറ്റാൻ നിങ്ങൾക്ക് കഴിയും. വിദ്യാർത്ഥികൾ ഇന്ന് ഏതെങ്കിലും മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിൽ വിജയിക്കും. ഇന്ന് നിങ്ങൾക്ക് ഒരു യാത്ര പോകേണ്ടി വന്നാൽ, വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, കാരണം വാഹനത്തിൻ്റെ പെട്ടെന്നുള്ള തകരാർ നിങ്ങളുടെ സാമ്പത്തിക ചെലവുകൾ വർദ്ധിപ്പിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ഇന്ന് ചില ശാരീരിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ഇന്ന് ഒരു വസ്തു വാങ്ങുന്നതിനോ വിൽക്കുന്നതിനോ ശ്രമിച്ചാൽ അതിൻ്റെ എല്ലാ വശങ്ങളും ഗൗരവമായി പരിശോധിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് ഭാവിയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണയും കൂട്ടുകെട്ടും ലഭിക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ദാമ്പത്യ ജീവിതത്തിൽ ഇന്ന് സന്തോഷം വർദ്ധിയ്ക്കും. ബിസിനസ്സിൽ വളർച്ച ഉണ്ടാകും, ബിസിനസ് പുരോഗതി നിങ്ങളുടെ മനസ്സിൽ സന്തോഷം നൽകും, അത് നിങ്ങളുടെ സാമ്പത്തിക നിലയെ ശക്തിപ്പെടുത്തും. ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി ചില യാത്രകൾ വേണ്ടി വന്നേക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ടെൻഷനിൽ നിന്നും മോചനം ലഭിക്കും.
Source link