SPORTS

സംസ്ഥാന ജൂണിയർ അത്‌ലറ്റിക്സ് പാ​​ല​​ക്കാ​​ടൻ കു​​തി​​പ്പ്


തേ​​ഞ്ഞി​​പ്പ​​ലം: കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ൽ ന​​ട​​ക്കു​​ന്ന 68-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ പാ​​ല​​ക്കാ​​ടി​​ന്‍റെ കു​​തി​​പ്പ് തു​​ട​​ങ്ങി. ആ​​ദ്യ​​ദി​​നം മു​​ന്നി​​ട്ടു​​നി​​ന്ന എ​​റ​​ണാ​​കു​​ള​​ത്തെ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ക്കി 157 പോ​​യി​​ന്‍റോ​​ടെ പാ​​ല​​ക്കാ​​ട് ഒ​​ന്നാ​​മ​​തെ​​ത്തി. 113 പോ​​യി​​ന്‍റു​​മാ​​യി എ​​റ​​ണാ​​കു​​ളം ര​​ണ്ടാ​​മ​​തു​​ണ്ട്. എ​​ട്ടു സ്വ​​ർ​​ണം, ആ​​റു വെ​​ള്ളി, മൂ​​ന്നു വെ​​ങ്ക​​ലം എ​​ന്നി​​വ​​യാ​​ണ് എ​​റ​​ണാ​​കു​​ള​​ത്തി​​ന്‍റെ നേ​​ട്ടം. അ​​തി​​ഥേ​​യ​​രാ​​യ മ​​ല​​പ്പു​​റ​​ത്തി​​നാ​​ണ് മൂ​​ന്നാം സ്ഥാ​​നം. നാ​​ലു സ്വ​​ർ​​ണം, അ​​ഞ്ചു വെ​​ള്ളി, നാ​​ലു വെ​​ങ്ക​​ലം എ​​ന്നി​​വ​​യു​​മാ​​യി 106 പോ​​യി​​ന്‍റാ​​ണ് മ​​ല​​പ്പു​​റ​​ത്തി​​ന്. ര​​ണ്ടു സ്വ​​ർ​​ണം, നാ​​ലു വെ​​ള്ളി, നാ​​ലു വെ​​ങ്ക​​ലം എ​​ന്നി​​വ സ്വ​​ന്ത​​മാ​​ക്കി 84 പോ​​യി​​ന്‍റോ​​ടെ കോ​​ട്ട​​യ​​മാ​​ണ് നാ​​ലാം സ്ഥാ​​ന​​ത്ത്. ഞാ​​യ​​റാ​​ഴ്ച മീ​​റ്റ് സ​​മാ​​പി​​ക്കും.

നാ​​ല് റി​​ക്കാ​​ർ​​ഡ് ര​​ണ്ടാം​​ദി​​ന​​ത്തി​​ൽ നാ​​ല് മീ​​റ്റ് റി​​ക്കാ​​ർ​​ഡ് പി​​റ​​ന്നു. അ​​ണ്ട​​ർ 18, 110 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ പാ​​ല​​ക്കാ​​ടി​​ന്‍റെ കെ. ​​കി​​ര​​ണ്‍ 13.80 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്താ​​ണ് റി​​ക്കാ​​ർ​​ഡി​​ട്ട​​ത്. അ​​ണ്ട​​ർ 20 ഡി​​സ്ക​​സി​​ൽ കാ​​സ​​ർ​​ഗോ​​ഡി​​ന്‍റെ അ​​ഖി​​ല രാ​​ജു (46.52) റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. 400 മീ​​റ്റ​​റി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ അ​​ർ​​ജു​​ൻ പ്ര​​ദീ​​പും (47.45) 4 x 400 മീ​​റ്റ​​ർ മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ കോ​​ട്ട​​യ​​വും (3:42.88) റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.


Source link

Related Articles

Back to top button