കാനറി ചിരിച്ചു…
സാന്റിയാഗൊ (ചിലി): ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിനു ജയം. എവേ പോരാട്ടത്തിൽ ബ്രസീൽ 2-1നു ചിലിയെ തോൽപ്പിച്ചു. 89-ാം മിനിറ്റിൽ ലൂയിസ് ഹെൻറിക്കിന്റെ വകയായിരുന്നു കാനറികളുടെ ജയം കുറിച്ച ഗോൾ. ജയത്തോടെ ഒന്‍പതും മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി ബ്രസീൽ നാലാം സ്ഥാനത്തെത്തി. മെസി തിരിച്ചെത്തി കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റു പുറത്തായശേഷം അർജന്റൈൻ ജഴ്സിയിൽ സൂപ്പർ താരം ലയണൽ മെസി തിരിച്ചെത്തിയ മത്സരത്തിൽ ടീമിനു സമനില. എവേ പോരാട്ടത്തിൽ വെനസ്വേല 1-1ന് അർജന്റീനയെ കുടുക്കി.
കൊളംബിയ വീണു സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റർ ഉയരത്തിലുള്ള എൽ അൽറ്റൊയിലെ മുൻസിപ്പൽ സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ ബൊളീവിയ 1-0നു കൊളംബിയയെ തോൽപ്പിച്ചു. സ്വന്തം മൈതാനത്ത് 20-ാം മിനിറ്റു മുതൽ പത്തുപേരായി ചുരുങ്ങിയിട്ടും ബൊളീവിയ ജയത്തിലെത്തി എന്നതാണ് ശ്രദ്ധേയം. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കൊളംബിയയുടെ ആദ്യ തോൽവിയാണ്.
Source link