എൽ എൽ.ബി അലോട്ട്മെന്റ്

തിരുവനന്തപുരം: നാല് ഗവ. ലാ കോളേജുകളിലും 12 സ്വാശ്രയ കോളേജുകളിലേക്കും
ത്രിവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോയും അസ്സൽ രേഖകളും സഹിതം 22ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ ഹാജരാകണം. എം.ജി വാഴ്സിറ്റിയുടെ കോളേജുകളിൽ 18 മുതൽ 22ന് വൈകിട്ട് മൂന്നു വരെയാണ് പ്രവേശനം.
പഞ്ചവത്സര എൽ എൽ.ബി അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോയും അസ്സൽ രേഖകളും സഹിതം 22ന് വൈകിട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം.
ബി.ഫാം അലോട്ട്മെന്റ്
തിരുവനന്തപുരം: ബി.ഫാം പ്രവേശനത്തിനുള്ള വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 14ന് വൈകിട്ട് 4നകം കോളേജുകളിൽ പ്രവേശനം നേടണം.
എം.ഫാം അപേക്ഷ 16വരെ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ എം.ഫാം കോഴ്സുകളിലെ പ്രവേശനത്തിന് സർവീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് www.cee.kerala.gov.inൽ 16ന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 04712525300
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) ബി.ടെക്/ ബി.ആർക്ക് സ്പോട്ട് അഡ്മിഷൻ 18ന് നടത്തും. വിവരങ്ങൾക്ക്: www.cet.ac.in
പി.ജി നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: പി.ജി നഴ്സിംഗ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 15ന് വൈകിട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം. ഹെൽപ് ലൈൻ : 0471 2525300.
കിറ്റ്സിൽ താത്കാലിക നിയമനം
തിരുവനന്തപുരം: ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്മെന്റ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഫോർ ട്രെയിനിംഗ് താത്കാലിക തസ്തികയിലേക്ക് കിറ്റ്സ് അപേക്ഷ ക്ഷണിച്ചു. . യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിൽ ഒക്ടോബർ 18 ന് മുമ്പായി അയയ്ക്കണം. വിശദവിവരത്തിന് www.kittsedu.org, ഫോൺ: 0471 2327707, 2329468.
സാങ്കേതിക വാഴ്സിറ്റി
ബിരുദദാന ചടങ്ങ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിരുദദാന ചടങ്ങ് 22ന് നടത്തും. ഗവേഷണ ബിരുദം ലഭിച്ചവർ, ബി.ടെക് ഓണേഴ്സ്, ബി. ആർക്, ബി.എച്ച്.എം.സി.ടി, എം. ടെക്, എം. ആർക്, എം.പ്ലാൻ, എം.ബി.എ, എം.സി.എ, എം.സി.എ (ഇന്റഗ്രേറ്റഡ്), ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം. 15ന് വൈകിട്ട് 5നകം പോർട്ടലിൽ അപേക്ഷിക്കണം.
Source link