അടുത്തവർഷം 18 പൊതുഅവധി

തിരുവനന്തപുരം: 2025ലെ സർക്കാർ പൊതു അവധി ദിനങ്ങൾക്ക് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അനുവദിച്ചു.
തൊഴിൽ നിയമംഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ. ഹോളിദിനത്തിൽ (14.03.2025) ന്യൂഡൽഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.
2025ലെ പൊതുഅവധികൾ
മന്നം ജയന്തി ജനുവരി 2,വ്യാഴം
മഹാശിവരാത്രി ഫെബ്രുവരി 26 തിങ്കൾ,
റംസാൻ മാർച്ച് 31 തിങ്കൾ
വിഷു ഏപ്രിൽ 14 തിങ്കൾ
പെസഹവ്യാഴം ഏപ്രിൽ 17
ദുഃഖവെള്ളി ഏപ്രിൽ 18
മേയ് ദിനം മേയ് 1 വ്യാഴം
ബക്രീദ് ജൂൺ 6 വെള്ളി
കർക്കടകവാവ് ജൂലായ് 24വ്യാഴം
സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15വെള്ളി
അയ്യങ്കാളി ജയന്തി ആഗസ്റ്റ് 28വ്യാഴം
ഒന്നാം ഓണം സെപ്തംബർ 4 വ്യാഴം
തിരുവോണം സെപ്തംബർ 5 വെള്ളി
മൂന്നാം ഓണം സെപ്തംബർ 6 ശനി
മഹാനവമി ഒക്ടോബർ 1 ബുധൻ
ഗാന്ധി ജയന്തി ,വിജയദശമി ഒക്ടോബർ 2 വ്യാഴം
ദീപാവലി ഒക്ടോബർ 20 തിങ്കൾ
ക്രിസ്മസ് ഡിസംബർ 25 വ്യാഴം
#അടുത്ത വർഷം ഞായറാഴ്ച വരുന്ന പൊതു അവധി ദിനങ്ങൾ
റിപ്പബ്ളിക് ദിനം ജനുവരി 26,
ഈസ്റ്റർ ഏപ്രിൽ 20
മുഹറം ജൂലായ് 6
ഗുരുജയന്തി സെപ്തംബർ 7
ശ്രീകൃഷ്ണജയന്തി സെപ്തംബർ 14
ഗുരുസമാധി സെപ്തംബർ 21
Source link