SPORTS

മ​​ഴ​​ദി​​ന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നു മേ​​ൽ​​ക്കൈ


തു​​ന്പ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് 2024-25 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ​​ദി​​നം കേ​​ര​​ള​​ത്തി​​ന്‍റെ മ​​ത്സ​​രം മ​​ഴ​​യി​​ൽ ത​​ട​​സ​​പ്പെ​​ട്ടു. മ​​ഴ ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ കേ​​ര​​ളം x പ​​ഞ്ചാ​​ബ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ ആ​​ദ്യ​​ദി​​നം 39 ഓ​​വ​​ർ മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം ന​​ട​​ന്ന​​ത്. ടോ​​സ് നേ​​ടി ക്രീ​​സി​​ലെ​​ത്തി​​യ പ​​ഞ്ചാ​​ബ് അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 95 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. അ​​തി​​ഥി ആ​​റാ​​ട്ട് കേ​​ര​​ള​​ത്തി​​ന്‍റെ അ​​തി​​ഥി താ​​ര​​ങ്ങ​​ളാ​​യ ആ​​ദി​​ത്യ സ​​ർ​​വ​​തെ​​യു​​ടെ​​യും ജ​​ല​​ജ് സ​​ക്സേ​​ന​​യു​​ടെ​​യും ബൗ​​ളിം​​ഗ് മി​​ക​​വാ​​ണ് ആ​​ദ്യ​​ദി​​നം കേ​​ര​​ള​​ത്തി​​നു മേ​​ൽ​​ക്കൈ ന​​ൽ​​കി​​യ​​ത്. മ​​ഹാ​​രാ​​ഷ്‌ട്ര ​​സ്വ​​ദേ​​ശി​​യാ​​യ ആ​​ദി​​ത്യ സ​​ർ​​വ​​തെ മൂ​​ന്നും ക​​ഴി​​ഞ്ഞ സീ​​സ​​ണു​​ക​​ളി​​ൽ കേ​​ര​​ള​​ത്തി​​നൊ​​പ്പം ക​​ളി​​ക്കു​​ന്ന മ​​ധ്യ​​പ്ര​​ദേ​​ശു​​കാ​​ര​​നാ​​യ ജ​​ല​​ജ് സ​​ക്സേ​​ന ര​​ണ്ടു വി​​ക്ക​​റ്റും നേടി.

ഇ​​ന്നിം​​ഗ്സി​​ലെ ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ പ​​ഞ്ചാ​​ബ് ഓ​​പ്പ​​ണ​​ർ അ​​ഭ​​യ് ചൗ​​ധ​​രി​​യെ (0) മ​​ട​​ക്കി ആ​​ദി​​ത്യ സ​​ർ​​വ​​തെ കേ​​ര​​ള​​ത്തി​​നു മി​​ക​​ച്ച തു​​ട​​ക്കം ന​​ൽ​​കി. അ​​ൻ​​മോ​​ൽ​​പ്രീ​​ത് 28 റ​​ണ്‍​സ് നേ​​ടി. ക്രി​​ഷ് ഭ​​ഗ​​ത് (6), ര​​മ​​ണ്‍​ദീ​​പ് (28) എ​​ന്നി​​വ​​രാ​​ണ് ക്രീ​​സി​​ൽ. ഫാ​​സ്റ്റ് ബൗ​​ള​​റാ​​യി ബേ​​സി​​ൽ ത​​ന്പി​​യെ മാ​​ത്രം ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് കേ​​ര​​ളം ഇ​​റ​​ങ്ങി​​യ​​ത്. സ​​ർ​​വ​​തെ, ജ​​ല​​ജ് എ​​ന്നി​​വർക്കൊ​​പ്പം ചെ​​ന്നൈ സ്വ​​ദേ​​ശി​​യാ​​യ ബാ​​ബ അ​​പ​​രാ​​ജി​​തും ഇറങ്ങി.


Source link

Related Articles

Back to top button