ഡിസൈൻ കോഴ്സുകളായ ബി ഡെസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ, ഐ. ഐ.ടി കൾ എന്നിവ നടത്തുന്നു.
ഐ.ഐ.ടികൾ നടത്തുന്ന നാലു വർഷ ബാച്ചിലർ ഒഫ് ഡിസൈൻ -ബി ഡെസ് കോഴ്സിന് UCEED2025 പ്രവേശന പരീക്ഷയുണ്ട്. ഫാഷൻ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഗെയിം ഡിസൈൻ, പ്രോഡക്ട് ഡിസൈൻ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്സുകളാണിത്. ഈ വർഷം ഐ.ഐ.ടി മുംബൈയാണ് പരീക്ഷ നടത്തുന്നത്. ഐ.ഐ.ടി മുംബൈ, ഡൽഹി,ഹൈദരാബാദ്, ഗുവാഹത്തി, Roorkee, Indian institute of information technology, design & manufacturing ജബൽപൂർ അടക്കമുള്ള സ്ഥാപനങ്ങളിൽ ബി ഡിസൈന് അഡ്മിഷൻ ലഭിക്കും.
2025 ജനുവരി 19 ന് രാവിലെ 9 മണി മുതൽ 12 വരെയാണ് പരീക്ഷ. 2025 ലെ UCEED (Undergraduate common entrance exam) സിലബസ്സിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാർട്ട് എ ഓൺലൈൻ സി.ബി.ടി മോഡിലും പാർട്ട് ബി ഓഫ്ലൈൻ മോഡിലുമാണ് പരീക്ഷ. പാർട്ട് എ യിൽ ന്യൂമെറിക്കൽ, മൾട്ടിപ്പിൾ സെലക്ട്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. പാർട്ട് ബി യിൽ ഡ്രായിംഗ്, ഡിസൈൻ അഭിരുചി, creativity, communication skills, problem identification ചോദ്യങ്ങളുണ്ടാകും. www.uceed.iitb.ac.in
Last date- 31 st October 25.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം:ഫോറസ്റ്റ് ഇൻഡസ്ട്രീസിൽ (ട്രാവൻകൂർ) ചീഫ് സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 190/2022) തസ്തികയിലേക്ക് 17 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546433 .
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ എ.സി പ്ലാന്റ് ഓപ്പറേറ്റർ - എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 276/2022) തസ്തികയിലേക്ക് 17 ന് രാവിലെ 10.15 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 86/2021) തസ്തികയിലേക്ക് 17, 18 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള നിയമസഭ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - രണ്ടാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 736/2022) തസ്തികയിലേക്ക് 18 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546294 .
കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ മെയിൽ നഴ്സ് (കാറ്റഗറി നമ്പർ 437/2023) തസ്തികയിലേക്ക് 22 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. .ഫോൺ: 0471 2546433.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ഇലക്ട്രിക്കൽ എൻജിനിയർ (പാർട്ട് 1 -ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 53/2022) തസ്തികയിലേക്ക് 29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442
Source link