SPORTS

പാ​​ക്കി​​സ്ഥാ​​ൻ മു​​ൾ​​ട്ടാ​​നി​​ൽ മു​​ട്ടു​​കു​​ത്തി….


മു​​ൾ​​ട്ടാ​​ൻ: ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും ദ​​യ​​നീ​​യ തോ​​ൽ​​വി വ​​ഴ​​ങ്ങി പാ​​ക്കി​​സ്ഥാ​​ൻ. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മു​​ൾ​​ട്ടാ​​ൻ ടെ​​സ്റ്റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്നിം​​ഗ്സി​​നും 47 റ​​ണ്‍​സി​​നും തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 500ൽ ​​കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷം ഒ​​രു ടീം ​​ഇ​​ന്നിം​​ഗ്സ് തോ​​ൽ​​വി വ​​ഴ​​ങ്ങു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ൽ ഇ​​താ​​ദ്യ​​മാ​​ണ്. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 556, 220. ഇം​​ഗ്ല​​ണ്ട് 823/7 ഡി​​ക്ല​​യേ​​ർ​​ഡ്. ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 152 റ​​ണ്‍​സ് എ​​ന്ന​​ നി​​ല​​യി​​ലാ​​ണ് അ​​ഞ്ചാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ പാ​​ക്കി​​സ്ഥാ​​ൻ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. സ​​ൽ​​മാ​​ൻ ആ​​ഘ​​യും അ​​മെ​​ർ ജ​​മാ​​ലു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ൽ. 63 റ​​ണ്‍​സ് നേ​​ടി​​യ ആ​​ഘ​​യും പു​​റ​​ത്താ​​കാ​​തെ 55 റ​​ണ്‍​സ് നേ​​ടി​​യ ജ​​മാ​​ലു​​മാ​​യി​​രു​​ന്നു ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ പാ​​ക്കി​​സ്ഥാ​​നു​​വേ​​ണ്ടി പോ​​രാ​​ടി​​യ​​ത്. ഇം​​ഗ്ല​​ണ്ടി​​നാ​​യി 30 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ജാ​​ക് ലീ​​ച്ചി​​നു മു​​ന്നി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ട്രി​​പ്പി​​ൾ സെ​​ഞ്ചു​​റി (317) നേടിയ ഹാ​​രി ബ്രൂ​​ക്കാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഏ​​ഷ്യ​​ൻ നേ​​ട്ടം

ഏ​​ഷ്യ​​യി​​ൽ ഇം​​ഗ്ല​​ണ്ട് ഇ​​ന്നിം​​ഗ്സ് ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത് ഇ​​തു ര​​ണ്ടാം ത​​വ​​ണ മാ​​ത്രം. 1976ൽ ​​ഇ​​ന്ത്യ​​ക്കെ​​തി​​രേ ഡ​​ൽ​​ഹി​​യി​​ൽ ഇ​​ന്നിം​​ഗ്സി​​നും 25 റ​​ണ്‍​സി​​നും ജ​​യി​​ച്ച​​താ​​യി​​രു​​ന്നു ഏ​​ഷ്യ​​ൻ വ​​ൻ​​ക​​ര​​യി​​ൽ ഇ​​തി​​നു മു​​ന്പ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഏ​​ക ഇ​​ന്നിം​​ഗ്സ് ജ​​യം. 2022നു​​ശേ​​ഷം പാ​​ക്കി​​സ്ഥാ​​ൻ സ്വ​​ന്തം മ​​ണ്ണി​​ൽ ആ​​കെ ക​​ളി​​ച്ച 11 ടെ​​സ്റ്റി​​ൽ ഏ​​ഴി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഷാ​​ൻ മ​​സൂ​​ദ് ക്യാ​​പ്റ്റ​​നാ​​യി പാ​​ക്കി​​സ്ഥാ​​ൻ ക​​ളി​​ച്ച ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു ഫ​​ലം എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2004ൽ ​​റാ​​വ​​ൽ​​പി​​ണ്ടി​​യി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ൻ സ്വ​​ന്തം മ​​ണ്ണി​​ൽ ഇ​​ന്നിം​​ഗ്സി​​നു തോ​​ൽ​​ക്കു​​ന്ന​​ത്. അ​​ന്ന് ഇ​​ന്ത്യ​​യോ​​ട് ഇ​​ന്നിം​​ഗ്സി​​നും 131 റ​​ണ്‍​സി​​ന് പാ​​ക്കി​​സ്ഥാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ പാ​​ക്കി​​സ്ഥാ​​നും ഇം​​ഗ്ല​​ണ്ടും ചേ​​ർ​​ന്ന് 1379 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. ടെ​​സ്റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് കോ​​ന്പോ സ്കോ​​റാ​​ണി​​ത്. 1997ൽ ​​ഇ​​ന്ത്യ​​യും (537/8) ശ്രീ​​ല​​ങ്ക​​യും (952/6) ചേ​​ർ​​ന്നു കു​​റി​​ച്ച 1489 റ​​ണ്‍​സാ​​ണ് ലോ​​ക റി​​ക്കാ​​ർ​​ഡ്.


Source link

Related Articles

Back to top button