ലോസ് ആഞ്ചലസ്: ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഡ്രൈവറില്ലാത്ത റോബോടാക്സിയായ സൈബർകാബിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്ക് പറഞ്ഞതുപോലെ സൈബർകാബ് വില താങ്ങാനാകുന്നതായിരിക്കും. 30,000 ഡോളറിൽ താഴെ മാത്രമാണ് വിലയിട്ടിരിക്കുന്നത്. സ്വയം നിയന്ത്രിത സംവിധാനത്തിൽ പ്രവർത്തിക്കുന്ന റോബോ വാന്റെ കണ്‍സെപ്റ്റ് മോഡലും മസ്ക് ചടങ്ങിൽ പ്രദർശിപ്പിച്ചു. സൈബർ ക്യാബിന് പുറമെ മോഡൽ 3, മോഡൽ വൈ കാറുകളിൽ ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനവും നടപ്പിലാക്കുമെന്നും മസ്ക് പറഞ്ഞു. ടെസ്ല സൈബർട്രക്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെസ്ല സൈബർകാബിന്റെ ഡിസൈൻ. ഇതിന് രണ്ട് വാതിലുകളാണുള്ളത്. മുൻവശത്ത് രണ്ട് സീറ്റുകൾ മാത്രമുള്ള കാറിൽ പുറകിൽ സീറ്റുകളില്ല.
ഈ വാഹനത്തിന് സ്റ്റിയറിംഗ് വീലോ പെഡലോ ഇല്ല. പകരം ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് (എഫ്എസ്ഡി) സോഫ്റ്റ്വയറിനെയാണ് ആശ്രയിക്കുന്നത്. നിശ്ചിത ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കാനും യാത്ര ചെയ്യാനും ആർട്ടിഫിഷൽ ഇന്റലിജൻസും (എഐ) സെൻസറുകളും കാമറകളുമുണ്ട്. പരന്പരാഗത ചാർജിംഗ് പോർട്ട് ഇല്ല, സൈബർകാബ് വയർലെസ് ചാർജിംഗിനെ ആശ്രയിക്കും. 2026-ൽ സൈബർകാബിന്റെ നിർമാണം ആരംഭിക്കുമെന്ന് ടെസ്ല പ്രതീക്ഷിക്കുന്നതായി മസ്ക് അഭിപ്രായപ്പെട്ടു.

Source link