ബയ്‌റുത്ത് (ലെബനന്‍): ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനിടെ തെക്കന്‍ ലെബനനില്‍ താവളമുറപ്പിച്ചിട്ടുള്ള യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഐക്യരാഷ്ട്ര സഭയ്ക്ക് പുറമെ അമേരിക്കയും, യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമടക്കം ആശങ്കയറിയിച്ച് രംഗത്തെത്തി.പ്രദേശത്തെ സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. യു.എന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലബനനിലുള്ള യു.എന്‍ സേനയുടെ (UNIFIL) ആസ്ഥാനത്തിന് സമീപം ഇസ്രയേല്‍ സൈന്യം നിരന്തരം ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണിത്.
Source link