ഇടുക്കി: തൊടുപുഴയിൽ 2.1 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ഇസ്തം സർക്കാർ എന്നയാളെയാണ് പിടികൂടിയത്. ഇടുക്കി എക്‌സൈസ് എൻഫോഴ്സ്‌മെന്റ് & ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മിതിൻലാൽ.ആർ.പി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ.എസ്.ബി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) നെബു.എ.സി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ജസ്റ്റിൻ ജോസഫ് , അജിത്ത്.ടി.ജെ, തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ അബിൻ ഷാജി എന്നിവർ പങ്കെടുത്തു.
ഒറ്റപ്പാലത്ത് 2.079 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് സഗീർ അൻസാരി, മുഹമ്മദ് അമീർ അൻസാരി എന്നിവരെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.വിപിൻദാസും പാർട്ടിയും ചേർന്നാണ് ഇവരെ പിടികൂടിയത്.
Source link