CINEMA

വേട്ടയാൻ കാണാൻ മുഖം മറച്ച് വിജയ് തിയറ്ററിൽ? ദൃശ്യങ്ങൾ വൈറൽ

വേട്ടയാൻ കാണാൻ മുഖം മറച്ച് വിജയ് തിയറ്ററിൽ? ദൃശ്യങ്ങൾ വൈറൽ | Actor Vijay at FDFS of Vettaiyan

വേട്ടയാൻ കാണാൻ മുഖം മറച്ച് വിജയ് തിയറ്ററിൽ? ദൃശ്യങ്ങൾ വൈറൽ

മനോരമ ലേഖകൻ

Published: October 11 , 2024 03:23 PM IST

1 minute Read

വേട്ടയാൻ കാണാൻ തിയറ്ററിലെത്തി നടൻ വിജയ്. രജനികാന്ത് നായകനായെത്തിയ ചിത്രത്തിന്റെ ഫ്സ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു മടങ്ങുന്ന നടൻ വിജയ്‍യുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മുഖം മറച്ച് ഒരു സാധാരണക്കാരന്റെ ലുക്കിലെത്തി ആരാധകരുടെ കണ്ണിൽപ്പെടാതെ മടങ്ങുകയായിരുന്നു വിജയ്. ചെന്നൈയിലെ ദേവി തിയറ്ററിലെത്തിയാണ് വിജയ് രജനികാന്തിന്റെ പുതിയ ചിത്രം കണ്ടത്. 
വിജയ്ക്കായി തിയറ്റർ അധികൃതർ പ്രത്യേകം സീറ്റ് ഒരുക്കിയിരുന്നു. താരം തിയറ്ററിലെത്തുന്ന കാര്യം രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. മുഖം മറച്ചെത്തിയ താരം പ്രധാന വാതിൽ ഒഴിവാക്കി മറ്റൊരു വാതിലിലൂടെയാണ് അകത്തു കടന്നത്. പ്രിയപ്പെട്ട താരത്തിന്റഎ സിനിമ കാണാൻ വിജയ് എത്തിയത് സൈബറിടങ്ങളിൽ പരസ്പരം പോരടിക്കുന്ന വിജയ്–രജനി ആരാധകർക്കുള്ള മറുപടിയായി. 

വിജയ് ഒരിക്കലും രജനികാന്തിനെതിരെ പരാമർശങ്ങൾ നടത്തിയിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും ആരാധകർ തമ്മിൽ വാക്പോര് പതിവാണ്. ‘ഗോട്ടി’ന്റെ ചിത്രീകരണ സമയത്ത് പ്രഭാസിന്റെ സലാർ കാണാൻ ഇതുപോലെ വിജയ് എത്തിയതും വാർത്തയായിരുന്നു. 

അതേസമയം, ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം വേട്ടയാൻ മികച്ച പ്രേക്ഷപ്രീതിയും നിരൂപകശ്രദ്ധയും നേടി പ്രദർശനം തുടരുകയാണ്. ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, സാബുമോൻ അബ്ദുസമദ്, അലൻസിയർ, തന്മയ സോൾ, രമ്യ സുരേഷ്, അഭിരാമി എന്നീ മലയാള താരങ്ങളും, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന്‍ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി.എം. സുന്ദർ എന്നിവരുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

English Summary:
Thalapathy Vijay secretly attends the FDFS of Rajinikanth’s Vettaiyan

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-viral mo-entertainment-common-kollywoodnews mo-entertainment-movie-rajinikanth mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list 147597cce52e4hmoge37htn0t1


Source link

Related Articles

Back to top button