WORLD
ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിന് മോദി സമ്മാനിച്ച സ്വർണ കിരീടം മോഷണം പോയി

ന്യൂഡൽഹി: ബംഗ്ലാദേശിലെ സത്ഖിര ജില്ലയിലെ ജശോരേശ്വരി ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ സ്വർണ കിരീടം മോഷണം പോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്ര പൂജാരി പൂജ കഴിഞ്ഞ് നടയടച്ച് പോയതിന് ശേഷമാണ് മോഷണം സംഭവിച്ചത്. കാളി ദേവിയുടെ ശിരസിലെ സ്വർണ കിരീടം നഷ്ടപ്പെട്ടതായി ക്ലിനിങ് സ്റ്റാഫുകൾ കണ്ടെത്തിയതായി ബംഗ്ലാദേശി പത്രമായ ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.2021 ലെ ബംഗ്ലാദേശ് സന്ദർശനത്തിനിടയിലാണ് സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. തുടർന്ന് കാളി ദേവിക്ക് സ്വർണ കിരീടം സമർപ്പിക്കുകയും ചെയ്തു.
Source link