CINEMA

‘കാണണം എന്നാഗ്രഹിച്ച തലൈവർക്കൊപ്പം, കാണാൻ പറ്റും എന്ന് വിചാരിക്കാത്ത ബച്ചനോടൊപ്പം എന്റെ മകൾ’

‘കാണണം എന്നാഗ്രഹിച്ച തലൈവർക്കൊപ്പം, കാണാൻ പറ്റും എന്ന് വിചാരിക്കാത്ത ബച്ചനോടൊപ്പം എന്റെ മകൾ’

‘കാണണം എന്നാഗ്രഹിച്ച തലൈവർക്കൊപ്പം, കാണാൻ പറ്റും എന്ന് വിചാരിക്കാത്ത ബച്ചനോടൊപ്പം എന്റെ മകൾ’

മനോരമ ലേഖകൻ

Published: October 11 , 2024 10:22 AM IST

1 minute Read

സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പവും സാക്ഷാൽ അമിതാബ് ബച്ചനൊപ്പവും തന്റെ മകൾ അഭിനയിച്ച സന്തോഷം പങ്കു വയ്ക്കുന്ന ഫോട്ടോഗ്രാഫർ അരുൺ സോളിന്റെ സമൂഹമാധ്യമക്കുറിപ്പ് ശ്രദ്ധ നേടുന്നു. താൻ നേരിട്ട് കാണണം എന്നാഗ്രഹിച്ച തലൈവർക്കൊപ്പവും ഒരിക്കലും കാണാൻ പറ്റും എന്ന് വിചാരിക്കാത്ത ബച്ചനോടൊപ്പം തന്റെ മകൾ കുഞ്ഞി എന്ന തന്മയ അഭിനയിച്ചതിനെക്കുറിച്ചാണ് അരുൺ കുറിപ്പിൽ പറയുന്നത്. 
‘ബാഷ  ഇറങ്ങിയപ്പോൾ ഒന്ന് നേരിട്ട് കാണണം ആഗ്രഹിച്ച തലൈവരോടൊപ്പം ഒരിക്കലും നേരിട്ട്  കാണാൻ പറ്റൂ എന്ന് വിചാരിക്കാത്ത അമിതാബച്ചനോടൊപ്പം എൻറെ മകൾ കുഞ്ഞി. കുറി വെച്ചാൽ ഇര വീഴണം. നന്ദി.

സംവിധായകൻ ജ്ഞാനവേൽ സാർ  സൂരി( കാസ്റ്റിംഗ് ഡയറക്ടർ ) & വേട്ടയാൻ ഫാമിലി’ അരുൺ കുറിച്ചു. 

ടോവിനോ നായകനായ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്കെയന്ന സിനിമയിലൂടെ കേരള സംസ്ഥാന അവാർഡ് നേടിയ ബാലതാരമാണ് അരുൺ സോളിന്റെ മകൾ തന്മയ സോൾ. വേട്ടയാനിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മയയാണ്. അന്ന് സോഷ്യൽ മീഡിയയിൽ അവാർഡ് കിട്ടിയ വിവരം അറിയാതെ നടന്നുവരുന്ന  തന്മയുടെ വിഡിയോ വൈറൽ ആയിരുന്നു. പട്ടം ഗവൺമെൻറ് മോഡൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ജിന്റോ തോമസ്  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് തന്മയ ഇപ്പോൾ നായികയായി അഭിനയിക്കുന്നത്. 

സൂപ്പർസ്റ്റാർ രജനികാന്തും അമിതാബച്ചനും അഭിനയിക്കുന്ന വേട്ടയാനിൽ വേറെയും മലയാളി സാന്നിധ്യമുണ്ട്. ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, സാബുമോൻ തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയ ക്യാരക്ടറുകൾ അവതരിപ്പിക്കുന്നുണ്ട്. 

English Summary:
Child Artist Thanmaya Sol’s father’s emotional note about her role in Vettaiyan with Rajinikanth and Amitabh Bachchan.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-movie-rajinikanth f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-amitabh-bachchan 2eojkn3tv3j2si0o92ftl0gvlj


Source link

Related Articles

Back to top button