ലോകം യുദ്ധമുഖത്താകുന്പോൾ ഇന്ത്യ-ആസിയാൻ ബന്ധം നിർണായകം: മോദി
വിയന്റിയാൻ: കലാപകലുഷിതമായ ലോകാന്തരീക്ഷത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിനു നിർണായക പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസിൽ 21-ാമത് ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ പത്തുവർഷംകൊണ്ട് ഇന്ത്യ-ആസിയാൻ വ്യാപാരം ഇരട്ടിയായി. അതിപ്പോൾ 130 ബില്യൺ ഡോളറിലധികമായി. 21-ാം നൂറ്റാണ്ട് ഏഷ്യയുടെ, ഇന്ത്യയുടെ നൂറ്റാണ്ടാണ്. അത് ആസിയാൻ രാജ്യങ്ങളുടേതാണെന്നും മോദി കൂട്ടിച്ചേർത്തു.
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് എന്നത് ബ്രൂണെ ദാരുസലാം, മ്യാൻമർ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പുർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ്.
Source link