കോഴിക്കോട്: ടാറ്റയെ ഇന്ത്യയുടെ ലോകോത്തര വിശ്വസ്ത ബ്രാന്‍ഡായി വളര്‍ത്തിയ രത്തന്‍ ടാറ്റ വിടപറഞ്ഞുവെങ്കിലും വ്യവസായത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഉന്നതമൂല്യങ്ങളുടെ ശോഭ മങ്ങാതെ നിലനില്‍ക്കുമെന്നു മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ധാര്‍മികത മുറുകെപ്പിടിച്ചുകൊണ്ട് വ്യവസായത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാമെന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിച്ചു. ആറു ഭൂഖണ്ഡങ്ങളിലും നൂറോളം രാജ്യങ്ങളിലും വ്യാപിച്ചുനിൽക്കുന്ന ടാറ്റ എന്ന ബിസിനസ് സാമ്രാജ്യത്തെ നയിച്ച അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ വില കല്പ്പിച്ചു.
തന്റെ കമ്പനികളില്‍ ജോലി ചെയ്യുന്ന പത്തു ലക്ഷം പേരും സംതൃപ്തരായിരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മൂല്യാധിഷ്ഠിതമായ ഒരു വ്യവസായ സംസ്കാരത്തിന് അദ്ദേഹം ശക്തമായ അടിത്തറ പാകിയെന്ന് മനസിലാക്കാം. അതുതന്നെയാണ് ഈ വ്യവസായി രത്നത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.

Source link