WORLD
ചരക്കുകപ്പലിനു നേർക്ക് റഷ്യൻ ആക്രമണം; ഏഴു മരണം
കീവ്: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിനു നേർക്ക് റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പാനമയിൽ രജിസ്റ്റർ ചെയ്ത ഷൂയി സ്പിരിറ്റ് എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം യുക്രെയ്ൻ പൗരന്മാരാണ്. കപ്പലിനു കേടുപാടുണ്ടായി.
Source link