ഈ സംസ്ഥാനങ്ങളിലെ ബാങ്കുകൾ നാളെ അടഞ്ഞ് കിടക്കും, അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: മഹാസപ്തമിയാഘോഷങ്ങളുടെ ഭാഗമായി പൊതുബാങ്കുകൾക്കും സ്വകാര്യബാങ്കുകൾക്കും നാളെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദുർഗാപൂജയുടെ ആഘോഷങ്ങൾ പ്രധാനമായും നടക്കുന്ന ചില സംസ്ഥാനങ്ങളിലുളള ബാങ്കുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിപുര, അസം, നാഗാലാൻഡ്, പശ്ചിമബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കാണ് അവധി ബാധകം. ബാക്കിയുളള സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി ബാധകമല്ല.
പത്ത് ദിവസമായി ആഘോഷിക്കുന്ന ദുർഗപൂജയാഘോഷങ്ങളിലെ പ്രധാനപ്പെട്ട ദിവസമാണ് നാളെ. പുരാണങ്ങളിൽ പറയുന്നതനുസരിച്ച് ദുർഗാദേവി അസുരരാജാവായ മഹിഷാസുരനുമായി യുദ്ധം ആരംഭിച്ച ദിവസമായാണ് മഹാസപ്തമിയെ കണക്കാക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രധാന ബാങ്കുകളുടെ ശാഖകളും പ്രവർത്തിക്കില്ല. അതേസമം, ഓൺലൈൻ ബാങ്കിംഗുകൾ,എടിഎം സേവനങ്ങൾ,യുപിഐ പണമിടപാടുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ അവധി ബാധിക്കില്ല.
ആർബിഐയുടെ പ്രധാനപ്പെട്ട അവധി ദിവസങ്ങൾ
ഒക്ടോബർ 11 മഹാനവമി
ഒക്ടോബർ 12 ദസ്റ, രണ്ടാം ശനിയാഴ്ച,
ഒക്ടോബർ 13 ഞായർ
ഒക്ടോബർ 14 ദുർഗാപൂജ
ഒക്ടോബർ 16 ലക്ഷ്മി പൂജ (അഗർതല,കൊൽക്കത്ത)
ഒക്ടോബർ 17 മഹർഷി വാൽമീകി ജയന്തി
ഒക്ടോബർ 20 ഞായർ
ഒക്ടോബർ 26 പ്രവേശനദിനം (ജമ്മുകാശ്മീർ),നാലാം ശനിയാഴ്ച
ഒക്ടോബർ 27 ഞായർ
ഒക്ടോബർ 31 ദീപാവലി
Source link