WORLD

‘ലൈറ്റ്ഷോ’ പോലെ ഇടിമിന്നൽ, ഫ്ളോറിഡയെ ഉലച്ച മിൽട്ടൺ കൊടുങ്കാറ്റിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്ത്


വാഷിങ്ടൺ: മിൽട്ടൺ ചുഴലിക്കാറ്റ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തി. ഫ്ളോറിഡയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങൾക്കും മണിക്കൂറുകളോളമുള്ള വൈദ്യുതിമുടക്കത്തിനും മിൽട്ടൺ കാരണമായി. 30 ലക്ഷം ഉപഭോക്താക്കളെയാണ് വൈദ്യുതി ബന്ധം തകരാറിലായത് ബാധിച്ചത്‌. കാറ്റ​ഗറി-3-ൽപ്പെടുന്ന ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം നേരത്തേ പ്രവചിച്ചതുപോലെ താംപ ബേ മെട്രോപൊളിറ്റൻ ഭാ​ഗത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടായില്ല.മിൽട്ടൺ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) പുറത്തുവിട്ടു. മധ്യ ഫ്ളോറിഡയ്ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മിന്നലടിക്കുന്നതും ദൃശ്യത്തിൽ കാണാം. കൊടുങ്കാറ്റ് സംവിധാനത്തിനുള്ളിലെ ഈ ആകർഷകമായ ദൃശ്യം ഭൂമിയിൽ അനുഭവപ്പെടുന്ന തീവ്രമായ കാലാവസ്ഥയെയാണ് അടിവരയിടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.


Source link

Related Articles

Back to top button