തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ അതിശക്ത മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അതിശക്ത മഴയ്‌ക്കും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കുക. മദ്ധ്യ വടക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിക്കും. തെക്കൻ കേരളത്തിന്‌ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി, തെക്കൻ തമിഴ്നാട് വഴി ന്യൂനമർദ്ദ പാത്തിയുടെയും അടിസ്ഥാനത്തിലാണ് മഴ ശക്തമാകുന്നത്.

ചെറിയ സമയത്തിനുള്ളിൽ വലിയ മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിശക്തമഴയുടെ സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങളിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും സാദ്ധ്യതയുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. അപകട സാഹചര്യമുണ്ടായാൽ ദുരന്ത നിവാരണ അതോറിട്ടി കൺട്രോൾ റൂം നമ്പരായ 1077ൽ ബന്ധപ്പെടണം

അതിശക്ത മഴ (ഓറഞ്ച് അലർട്ട്)

 ഇന്ന്: തിരുവനന്തപുരം, കൊല്ലം

 നാളെ: ഇടുക്കി

 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ലഭിക്കും

ഒറ്റപ്പെട്ട ശക്തമായ മഴ (യെല്ലോ അലർട്ട്)

 ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

 നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ

 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും

ആ​ശ​ങ്ക​യാ​യി
വ​യ​നാ​ട്ടിൽ
വ്യാ​പ​ക​മഴ

ക​ൽ​പ്പ​റ്റ​:​ ​കാ​ല​വ​ർ​ഷം​ ​പി​ൻ​വാ​ങ്ങി​യി​ട്ടും​ ​മ​ഴ​യു​ടെ​ ​ആ​ശ​ങ്ക​ ​മാ​റു​ന്നി​ല്ല.​ ​ജി​ല്ല​യി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​ ​ശ​ക്ത​മാ​യ​ ​മ​ഴ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ല​ഭി​ച്ച​ത്.​ ​ശ​നി​യാ​ഴ്ച​ ​വ​രെ​ ​മ​ഴ​ ​തു​ട​രു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പി​ന്റെ​ ​മു​ന്ന​റി​യി​പ്പ്.​ ​ഉ​ച്ച​യ്ക്കു​ ​ശേ​ഷ​മാ​ണ് ​ജി​ല്ല​യി​ൽ​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​പെ​യ്യു​ന്ന​ത്.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലും​ ​ഉ​ണ്ടാ​കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നൂ​ൽ​പ്പു​ഴ​യി​ൽ​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​പ​ട്ടി​ക​വ​ർ​ഗ​ ​വ​കു​പ്പി​ന്റെ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഹോ​സ്റ്റ​ൽ​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​വെ​ള്ളം​ ​ക​യ​റി​യി​രു​ന്നു.​ ​ഈ​ ​പ്ര​ദേ​ശ​ത്തെ​ ​വീ​ടു​ക​ളി​ലും​ ​മ​റ്റു​ ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം​ ​വെ​ള്ളം​ ​ക​യ​റി.​ ​തി​ങ്ക​ളാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷ​വും​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​മ​ഴ​പെ​യ്തു.​ ​പേ​മാ​രി​യും​ ​ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ​ ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​മ​ഴ​ ​ഇ​ത്ത​ര​ത്തി​ൽ​ ​തു​ട​രു​ന്ന​ത് ​ആ​ശ​ങ്ക​യാ​വു​ക​യാ​ണ്.​ ​അ​തി​തീ​വ്ര​ ​മ​ഴ​ ​പെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ​ ​ഉ​ട​ൻ​ ​വാ​ർ​ഡ് ​മെ​മ്പ​റേ​യോ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റെ​യോ​ ​വി​വ​രം​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​വെ​ള്ള​പ്പൊ​ക്ക​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​ർ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.


Source link
Exit mobile version