KERALAMLATEST NEWS
വനംവകുപ്പിന്റെ മുന്നൊരുക്കം; മന്ത്രിമാർ ചർച്ച നടത്തി
തിരുവനന്തപുരം: തീർത്ഥാടനകാലത്ത് വനംവകുപ്പ് നടപ്പിലാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മന്ത്രിമാരായ വി.എൻ.വാസവനും എ.കെ.ശശീന്ദ്രനും ചർച്ചനടത്തി. കാനനപാതകളിൽ തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയുമൊരുക്കുക,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക,വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുക,വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിന് എ.ഐ ക്യാമറ സ്ഥാപിക്കുക,എലിഫന്റ് സ്‌ക്വാഡുകളെ നിയോഗിക്കുക,കാനനപാതകളിൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പോലീസ് ഉൾപ്പെടെയുള്ളവകുപ്പുകളിലെ ജീവനക്കാർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ചചെയ്‌ത് പുരോഗതി വിലയിരുത്തി.
Source link