രജനി പടത്തിലും കയ്യടി നേടി ഫഹദ്; ‘വേട്ടയ്യൻ’ പ്രേക്ഷക പ്രതികരണം
രജനികാന്ത് ചിത്രം ‘വേട്ടയ്യൻ’ ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ക്ലാസ് എന്റർടെയ്നർ രജനി ചിത്രമെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. രജനിക്കൊപ്പം തന്നെ ഫഹദും പ്രേക്ഷക കയ്യടി നേടുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തെ പക്കാ എൻറർടെയിനറായി കൊണ്ടുപോവുന്നത്. ബാറ്ററിയെന്നു വിളിപ്പേരുള്ള പാട്രിക്കായി ഫഹദ്ഫാസിലിന്റെ സാന്നിധ്യം അപാരമാണ്. അനായാസമായി കോമഡി ചെയ്ത് ആളെകയ്യിലെടുക്കാൻ ഫഹദിനു കഴിയുന്നുണ്ട്.
Iam grateful to Mr. TJG for showing thalaivar like this. I can’t believe a 2 film director did this coz There’s definitely a divine intervention. @srkathiir sir’s frames for thalaivar 🥹🌟🔥 eri natchathiram. #VettaiyanTotal surrender in front of the screen. Saashtaangam 🙏 pic.twitter.com/zaiWcMvNcr— Rana ✰ C🕶️lie Ashish Mahesh (@RanaAshish25) October 10, 2024
രജനിക്കൊപ്പം മുഴുനീള വേഷത്തിലാണ് ഫഹദ് എത്തുന്നത്. മഞ്ജു വാര്യർക്ക് സ്ക്രീൻ ടൈം കുറവാണെങ്കിലും മികച്ച പ്രകടനം നടത്തിയുണ്ടെന്നാണ് കമന്റുകൾ. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും വേട്ടയ്യൻ സിനിമയെ കൂടുതൽ ഗംഭീരമാക്കിയതായും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമിച്ച വേട്ടയ്യൻ കേരളത്തിൽ വമ്പൻ റിലീസായി വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.
ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, സാബുമോൻ അബ്ദുസമദ്, അലൻസിയർ, തന്മയ സോൾ, രമ്യ സുരേഷ്, അഭിരാമി എന്നീ മലയാള താരങ്ങളും, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന്‍ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി.എം. സുന്ദർ എന്നിവരുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം എസ്.ആർ. കതിർ, സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് ഫിലോമിൻ രാജ്, ആക്‌ഷന്‍ അൻപറിവ്, കലാസംവിധാനം കെ. കതിർ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം അനു വർദ്ധൻ. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി.
Source link