ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര തൊഴിൽ മന്ത്രാലയം നീക്കം തുടങ്ങി. ഇ.പി.എഫ് വിഹിതം അടയ്‌ക്കാനുള്ള 15,000 രൂപ ശമ്പള പരിധിയും കുറഞ്ഞ പെൻഷൻ തുകയും വർദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്. ശമ്പള പരിധി 18,000-21,000 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. 2014ലാണ് 6500 രൂപയിൽ നിന്ന് 15,000 രൂപയാക്കി വർദ്ധിപ്പിച്ചത്. നിലവിലെ കുറഞ്ഞ പെൻഷൻ തുകയായ ആയിരം രൂപയിൽ നിന്ന് 7500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കാനും അനുമതി നൽകിയേക്കും.
Source link