സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കൈയ്യക്ഷരം മോശമായതിന് അദ്ധ്യാപക തന്റെ പുസ്‌തകം വലിച്ചെറിയുന്നത് കണ്ടുനിന്ന വിദ്യാർത്ഥി. ഇന്ന് അയാളുടെ കൈയ്യക്ഷരത്തിന് ആരാധകരേറെയാണ്.ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരനായ വിഷ്‌ണുദാസ് സി കെ എന്ന യുവാവ് വളരെ യാദൃശ്ചികമായാണ് കാലിഗ്രാഫിയിലേക്ക് എത്തിപ്പെട്ടത്. സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന കൈപ്പടയിൽ തയ്യാറാക്കിയ ക്ഷണക്കത്തുകൾക്കായി വിഷ്‌ണുദാസിനെ സമീപിക്കുന്നവർ നിരവധിയാണ്. അതിമനോഹരമായ അക്ഷരങ്ങളിൽ വിഷ്‌ണു ദാസ് തയ്യാറാക്കിയ ക്ഷണക്കത്തുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ബാംഗ്ലൂരിൽ നെറ്റ്‌വർക്കിംഗ് എഞ്ചിനിയറായി ജോലിചെയ്യുകയാണ് വിഷ്‌ണുദാസ്. ഒരിക്കലും എത്തിപ്പെടില്ലെന്ന് കരുതിയ മേഖലയിലേക്ക് വിഷ്‌ണുദാസിനെ എത്തിച്ചത് സുഹൃത്ത് ലിയോയാണ്. അയാളുടെ കുഞ്ഞിന്റെ മാമോദിസയ്‌ക്കായാണ് ആദ്യമായൊരു ക്ഷണക്കത്ത് വിഷ്‌ണു ദാസ് തയ്യാറാക്കിയത്. സ്വന്തം കൈയ്യക്ഷരത്തിൽ യാതൊരുവിധ ആത്മവിശ്വാസവും ഇല്ലാതിരുന്ന വിഷ്‌ണുവിന് നിരന്തരം പ്രോത്സാഹനം നൽകിയതും ലിയോ തന്നെ.
Source link
പഴമ മണക്കുന്ന പുത്തൻ ട്രെൻഡ്; വിഷ്‌ണുദാസിന്റെ കൈയ്യക്ഷരത്തിന് ആരാധകരേറെ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ക്ഷണക്കത്തുകൾ

