WORLD
മില്‍ട്ടണ്‍ കരതൊട്ടു, വിറച്ച് ഫ്‌ളോറിഡ; കടുത്ത നാശം
വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉഷ്ണമേഖലാ-കൊടുങ്കാറ്റ് കരയിലെത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. ഫ്ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തേ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.
Source link