പാക്കിസ്ഥാനിൽ ഹിന്ദു വ്യവസായികളെ തട്ടിക്കൊണ്ടുപോയി
ലാഹോർ: പോലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാത്തലവനെ വിട്ടുകിട്ടാൻ വ്യവസായികളായ രണ്ടു ഹിന്ദുക്കളെ ഹണിട്രാപ്പിലൂടെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. പോലീസ് കസ്റ്റഡിയിലുള്ള, ഒരു കോടി തലയ്ക്കു വിലയിട്ട അധോലോക നേതാവ് കാബൂൾ സുഖനെ വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം.
നേതാവിനെ വിട്ടുകിട്ടിയില്ലെങ്കിൽ വ്യവസായികളായ ഷമീർജീ, ധീമാജീ എന്നിവരെ വധിക്കുമെന്നാണു കൊള്ളസംഘത്തിന്റെ ഭീഷണി. ബന്ദികളുടെ മോചനത്തിനായി പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു.
Source link